CrimeEditors PicksFeaturedLatest NewsMost Popular Newssocial mediaviral newsviral storyWorld

ജയിലിൽ കലാപത്തിനിടെ വനിതാ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ 10 പുരുഷ തടവുകാർക്ക് ശിക്ഷ.

ജയിലിൽ നടന്ന കലാപത്തിനിടെ വനിതാ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ 10 പുരുഷ തടവുകാർക്ക് ശിക്ഷ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലുബുംബാഷിക്ക് സമീപമുള്ള കസപ സെൻട്രൽ ജയിലിൽ 2020ൽ മൂന്ന് ദിവസം നീണ്ട് നിന്ന കലാപത്തിനിടെ ഒരു കൗമാരക്കാരിയുൾപ്പെടെ 38 വനിതാ തടവുകാരാണ് പീഡനത്തിനിരയായത്. പീഡനത്തിനിരയാക്കപ്പെട്ടവരുടെ അഭിഭാഷകർ പറയുന്നത് പ്രകാരം 16 സ്ത്രീകളാണ് പീഡനത്തെതുടർന്ന് ഗർഭിണികളായതെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

കലാപ ദിനങ്ങളിൽ തങ്ങൾ നിരവധി തവണ ബലാത്സംഗത്തിനിരയായെന്ന് വനിതാ തടവുകാർ പരാതി നൽക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് ചിലർ ഗർഭിണികളാവുകയും എച്ച്ഐവി ഉൾപ്പടെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്കിരയാവുകയും ചെയ്തെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞ 10 പുരുഷ തടവുകാർക്ക് പിഴയും 15 വർഷത്തെ അധിക തടവുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കലാപത്തിനിടെ ക്രൂര പീഡനത്തിന് ഇരയായെങ്കിലും ചില തടവുകാർ തെളിവ് നൽകാൻ ഭയപ്പെട്ടിരുന്നെങ്കിലും, സൈനിക പ്രോസിക്യൂട്ടർക്ക് മുന്നിൽ തങ്ങൾ  ബലാത്സംഗത്തിനിരയാ യെന്ന് ഇവർ മൊഴി നൽകുകയായിരുന്നു. കുറ്റക്കാർക്ക് ശിക്ഷ വിധിച്ചുള്ള കോടതി ഉത്തരവിനോട് പ്രതികരിച്ച പരാതിക്കാരുടെ അഭിഭാഷക മെലാനി മുംബ “നീതി തേടിയുള്ള നീണ്ട പോരാട്ടത്തിനൊടുവിലുള്ള ഈ വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്.” എന്നാണു പ്രതികരിച്ചത്.

​2020 സെപ്റ്റംബറിലായിരുന്നു കസപ സെൻട്രൽ ജയിലിൽ കലാപം പൊട്ടിപുറപ്പെടുന്നത്. പിന്നാലെ ജയിലിന്‍റെ നിയന്ത്രണം പുരുഷ തടവുകാർ പിടിച്ചടക്കുകയായിരുന്നു. ഇതോടെ വനിതാ തടവുകാർക്ക് നേരെ ക്രൂര അക്രമങ്ങൾ അരങ്ങേറി. സ്ത്രീ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഭാഗത്ത് ഇവർ തീയിട്ടതോടെ വനിതകളും പെൺകുട്ടികളുമടങ്ങിയ തടവുകാർ സെൽ വിട്ട് പുറത്തിറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ഈ സമയത്താണ് 16 വയസ്സുള്ള പെൺകുട്ടിയെ ഉൾപ്പെടെ പുരുഷ തടവുകാർ ലൈംഗികമായി പീഡിപ്പിക്കുന്നത്.

ജയിലിന്‍റെ നിയന്ത്രണം സുരക്ഷാ സേന വീണ്ടെടുക്കുന്നതിന് മുൻപ് കലാപത്തിൽപ്പെട്ട് 20 തടവുകാരും ഒരു ഗാർഡും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിലിൽ നടന്ന കൂട്ട ബലാത്സംഗത്തെക്കുറിച്ച് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ റിപ്പോർട്ടിലും പരാമർശിച്ചിരുന്നു. 800 തടവുകാരെ മാത്രം ഉൾക്കൊള്ളിക്കാവുന്ന ജയിലിൽ കലാപസമയത്ത് രണ്ടായിരത്തോളം തടവുകാരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ശുചിത്വമില്ലായ്മ, ആരോഗ്യ സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, കലാപം പൊട്ടിപ്പുറപ്പെ ടുമെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഉന്നത ഉദ്യോഗസ്ഥർ ഇതെല്ലാം അവഗണിക്കുകയായിരുന്നെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

കലാപസമയത്ത് ജയിലിൽ 56 സ്ത്രീകളായിരുന്നു തടവിലുണ്ടായിരുന്നത്. അതിൽ 37 സ്ത്രീകളും ഒരു കൗമാരക്കാരിയും ലുബുംബാഷി പബ്ലിക് പ്രോസിക്യൂട്ടർക്ക് ബലാത്സംഗത്തെക്കുറിച്ച് മൊഴി നൽകി. സംഭവസമയത്ത് തടവുകാരെ സംരക്ഷിക്കുന്നതിലും, സുരക്ഷ ഒരുക്കുന്നതിലും ഭരണകൂടം പരാജയപ്പെട്ടെന്നും തോമസ് ഫെസി ആരോപിക്കുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ 2021ലെ റിപ്പോർട്ട് പ്രകാരം പതിനാറുകാരിയുൾ പ്പെടെ, ഏഴ് തടവുകാർ പീഡനത്തെ തുടർന്ന് ഗർഭിണികളായിരുന്നു. എന്നാൽ പീഡനത്തിനിരയാക്കപ്പെട്ടവരുടെ അഭിഭാഷകർ പറയുന്നത് 16 സ്ത്രീകളാണ് പീഡനത്തെതുടർന്ന് ഗർഭിണികളായതെന്നാണ്.

Back to top button