CrimeEditors PicksFeaturedHealthLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

പത്തുവയസുകാരിയെ സർക്കാർ സ്കൂൾ അധ്യാപകൻ ശുചിമുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു, കുട്ടിയ്ക്ക് ഒന്നും മനസിലായില്ല.

ആന്തരികാവയങ്ങൾ തകർന്ന് കഠിനമായ അടിവയർ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.


പത്തുവയസുകാരിയെ സർക്കാർ സ്കൂൾ അധ്യാപകൻ ശുചിമുറിയിൽ പൂട്ടിയിട്ട് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിൽ ഭോപ്പാലിനടുത്തുള്ള ബെരാസിയയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ആന്തരികാവയങ്ങൾ തകർന്ന് കഠിനമായ അടിവയർ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുട്ടി ആദ്യം പീഡനത്തിനിരയാവുന്നത്. ശുചിമുറിയിൽ പൂട്ടിയിട്ടായിരുന്നു അദ്ധ്യാപകൻ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. എന്നാൽ അന്ന് സംഭവിച്ചത് എന്താണെന്ന് പോലും കുട്ടിയ്ക്ക് മനസിലായില്ല. അതുകൊണ്ട് ആ വിവരം കുട്ടി ആരോടും പറഞ്ഞില്ല. കഴിഞ്ഞ കുറേ മാസങ്ങളായി അമ്പതുകാരനായ അധ്യാപകൻ കുട്ടിയെ പീഡനത്തിനിരയാക്കി വരുകയായിരുന്നു.

സെപ്റ്റംബർ ഒന്നിനാണ് പിന്നീട് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുന്നത്. അധ്യാപകന്റെ വീടിനടുത്തുള്ള കുഴൽക്കിണറിൽ നിന്ന് കുട്ടി വെള്ളം എടുക്കാൻ പോയപ്പോഴാണ് രണ്ടാമത്തെ പീഡനം നടക്കുന്നത്. രണ്ടാമത്തെ പീഡനത്തിനിടെ കുട്ടിക്ക് അന്തരിക അവയവങ്ങൾക്ക് പരിക്കുകൾ പറ്റി. കുട്ടിയുടെ ആരോഗ്യനില ഇതോടെ കൂടുതൽ വഷളാവുകയായിരുന്നു. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ കൂട്ടികൊണ്ടു പോവുകയായിരുന്നു.

ആശുപത്രിയിൽ വെച്ചാണ് അധ്യാപകന്റെ നിരന്തരമായ ഉപദ്രവത്തെ പറ്റി കുട്ടി രക്ഷിതാക്കളോട് പറയുന്നത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

Back to top button