BusinessCrimeEditors PicksFeaturedGulfKeralaLatest NewsMost Popular NewsNationalsocial mediaviral newsviral story

മലദ്വാരത്തിൽ ഒളിപ്പിച്ചു ഒരേ വിമാനത്തിൽ 17 പേർ സ്വർണം കടത്തി, ബംഗളൂരുവിൽ 2.35 കോടി രൂപയുടെ 4.94 കിലോ സ്വർണം പിടിച്ചു.

ബംഗളൂരു/ മലദ്വാരത്തിൽ ഒളിപ്പിച്ചു ഒരേ വിമാനത്തിൽ 17 പേർ സ്വർണം കടത്തിയ അപൂർവ സംഭവം. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തി കൊണ്ട് വരുന്നവർ പിടിയിലാവുന്നത് പുതിയ സംഭവമല്ല. പക്ഷെ ഒരു വിമാനത്തിൽ യാത്ര ചെയ്തെത്തിയ 17 പേർ ഒരു പോലെ മലദ്വാരത്തിൽ സ്വർണം കടത്തി കൊണ്ട് വന്നാലോ? അതാണ് കഴിഞ്ഞ ദിവസം ബംഗളുരു നടന്നത്.

മൊത്തം ഇത്തരത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ ഒരു ദിവസം18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു വിമാനത്തിലാണ് എത്തിയതെന്നതാന് ശ്രദ്ധേയം.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായിരിക്കുന്നത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്‌ളൈറ്റിൽ ദുബായിൽ നിന്നും ആയിരുന്നു. ഇവരിൽനിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വർണം കണ്ടെടുത്തിരിക്കുന്നത്. പിടിയിലായവരെല്ലാം പതിവായി വിദേശ യാത്ര നടത്തുന്നവരാണ്. ഇവർ സ്വർണ്ണക്കടത്ത് തൊഴിലാളികൾ എന്ന് വേണമെങ്കിൽ പറയാം.

Back to top button