BusinessCrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ മണി ചെയിൻ സ്റ്റൈൽ തട്ടിപ്പ്, രണ്ടുപേർ തൃശ്ശൂരിൽ അറസ്റ്റിലായി.

തൃശൂർ / ഓൺലൈൻ ട്രേഡിങിന്റെ എന്ന പേരിൽ മണി ചെയിൻ മാതൃകയിൽ പെട്ടെന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിലൂടെ തട്ടിപ്പു പദ്ധതി നടത്തി വന്ന രണ്ടു പേരെ കേരള പോലീസ് കൊയമ്പത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തു. ആകർഷക വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരിൽ നിന്നും വൻതുകകൾ തട്ടിയവർക്ക് പിന്നിൽ തൃശൂർ, മലപ്പുറം, കോഴിക്കോട് സ്വദേശികളായ മറ്റുചിലരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ അമ്മാടത്തുള്ള ചിറയത്ത് വീട്ടിൽ ജോബി (43) തൃശ്ശൂർ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജോബിയും സ്മിതയും തൃശ്ശൂർ ടൗണിൽ എസ് ജെ അസ്സോസിയേറ്റ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് തട്ടിപ്പു നടത്തിയത്. ടോൾ ഡീൽ വെഞ്ച്വേഴ്‌സ് എൽ എൽ പി എന്ന പേരിൽ മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓൺലൈൻ ട്രേഡിങ്ങ് എന്ന ബിസിനസ്സ് നടത്തി വന്നിരുന്നത്. തൃശ്ശൂരിലെ വലിയ ഹോട്ടലുകളിൽ ഇതിന്റെ പേരിൽ പല ദിവസങ്ങളിലും ഇവർ മീറ്റിങ്ങുകൾ നടത്തുകയും, ബിസിനസ്സിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്ത് നിരവധി പേരെ ബിസിനസ്സിൽ പങ്കാളികളാക്കി വന്നിരുന്നു.

ട്രേഡിങ്ങിനായി പണം സ്വരൂപിക്കാനെന്ന പേരിൽ ആണ് ആദ്യം പണം വാങ്ങുക. തുടർന്ന് പണം നൽകുന്നവരുടെ മൊബൈലിലേക്ക് ഇവർ ഒരു ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്ത് കൊടുക്കും. ഒപ്പം ഒരു യൂസർ ഐഡിയും പാസ്സ് വേഡും നൽകും. ഈ ആപ്ളിക്കേഷൻ നൽകുന്ന തോടെ ഇവർക്ക് നൽകുന്ന തുകയ്ക്ക് തുല്ല്യമായ ഡോളർ വാലറ്റിൽ ക്രെഡിറ്റ് ആകുന്നത് ആപ്ളിക്കേഷനിൽ കാണിക്കുകയും ചെയ്യുന്നു. പല ദിവസങ്ങളിലായി ഈ ഡോളർ കൂടിക്കൊണ്ടേയിരിക്കും. മറ്റൊരു വ്യക്തിയെ ബിസിനസ്സിലേക്ക് ചേർക്കുന്നതോടെ അവർക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റിൽ എത്തുന്നു. ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റിൽ ഡോളർ വർദ്ധിക്കുന്ന വിദ്യയാണ് ഇവർ കാട്ടിവന്നിരുന്നത്.

വാലറ്റിൽ ഡോളർ വർദ്ധിക്കുമെങ്കിലും ആർക്കും പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് പരാതി ഉണ്ടാവുന്നത്. ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ എന്നാണ് ഇവർ ആദ്യം പറഞ്ഞത്. പരാതികൾ കൂടിയതോടെ പ്രതികൾ തൃശ്ശൂരിലുള്ള സ്ഥാപനം പൂട്ടി സ്ഥലം വിട്ടു.

നിക്ഷേപകരുടെ പരാതികൾ നെടുപുഴ സ്റ്റേഷനിലെത്തിയതോടെ നെടുപുഴ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊയമ്പത്തൂരിൽ ഒളിവൽ കഴിയുകയുമാണെന്ന് അറിഞ്ഞതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് ടി.ജി യുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം കൊയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയാണ് ഉണ്ടായത്.

കൊയമ്പത്തൂരിൽ ഒളിവിലായിരുന്ന പ്രതികൾ കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് അറെസ്റ്റിലാവുന്നത്. ഒരു മാസത്തോളമായി കൊയമ്പത്തൂരിലെ ലോഡ്ജിൽ ഇവർ കഴിയുകയായിരുന്നു. ഭർത്താവ് മരണപ്പെട്ട സ്മിതക്ക് മൂന്ന് കുട്ടികളും, ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികൾ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്നു പോലീസ് പറയുന്നുണ്ട്. തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസൽ എന്നിവരാണ് തട്ടിപ്പിന്റെ സൂത്ര ധാരകരെന്നും, മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Back to top button