BusinessEditors PicksFeaturedKeralaLatest NewsMost Popular Newssocial mediaviral newsviral story
കേരളത്തിൽ 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കും.
തിരുവനന്തപുരം/ പുതിയ മദ്യനയത്തിന്റെ സംസ്ഥാന സർക്കാർ 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കും. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായി രുന്നു ബെവ്‌കോ ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പുതുതായി ആരംഭിക്കുന്ന മദ്യ സാലകളുടെ കണക്ക് ജില്ലകൾ തിരിച്ച് ഇങ്ങനെയാണ്. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2 .