CrimeEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular Newssocial mediaviral newsviral story

വീട്ടിൽ ഓടിളക്കി ഇറങ്ങി 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരന് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ

ആലപ്പുഴ/ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഓടിളക്കി ഇറങ്ങി 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരന് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷ വിധിച്ചത്. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് ഗിരീഷ് ഓടിളക്കി വീട്ടിനുള്ളിലിറങ്ങി പീഡിപ്പിച്ചത്.

മകൾക്കൊപ്പം താമസിച്ചുവരികയായിരുന്ന വയോധികയാണ് 2017 മാര്‍ച്ച്‌ 30 ന് പീഡനത്തിന് ഇരയായത്. ക്രൂരത നടക്കുമ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്‍റെ വാതിൽ അടച്ചിരുന്നതിനാൽ ഓടിളക്കിയാണ് ഗിരീഷ് വീടിനുള്ളിൽ ഇറങ്ങിയത്. പീഡനത്തിന് ഇരയായ വയോധിക പിന്നീട് മരണപെടുകയായിരുന്നു. വയോധികയെ പീഡിപ്പിച്ച ശേഷം ഗിരീഷ് മൊബൈൽ ഫോൺ എടുക്കാതെ അവിടെ നിന്ന് പോയതാണ് കേസിൽ നിർണായക തെളിവായി മാറിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ വാദം.

കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്യുകയുണ്ടായി. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തിയാണ് തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും കോടതി പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘുവാണ് കോടതിയിൽ ഹാജരായിരുന്നത്.

 

Back to top button