CrimedeathEditors PicksFeaturedHealthKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

അലർജിക്ക് കുത്തിവെപ്പ് എടുത്തു, ബോധരഹിതയായ 29 കാരി മരണപെട്ടു.

കുറ്റിപ്പുറം/ അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ബോധരഹിതയായി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇരുപത്തിൻപത് കാരിയായ യുവതി മരണപെട്ടു. കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്ന (29) ആണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുന്നത്.

കൈകളിലും കഴുത്തിലും അസഹ്യമായ ചൊറിച്ചിൽ ഉണ്ടായതോടെയാണ് ഹസ്‌നയെ വ്യാഴാഴ്ച വൈകീട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നാണ് കുത്തിവെപ്പെടുത്തത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലർജി കുറഞ്ഞുവന്നു. അരമണിക്കൂർ നിരീക്ഷണത്തിലിരുന്നശേഷം വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് നിരീക്ഷണത്തിൽ കിടന്നു. ഇതിനിടെ ശക്തമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതയാവുകയും ചെയ്യുകയായിരുന്നു.

ഹസ്‌നയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും കുന്നംകുളത്തുവെച്ച് വീണ്ടും ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു പിന്നെ. ആരോഗ്യസ്ഥിതി മോശമായതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തരമായി തുടർന്ന് മാറ്റി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എന്നാൽ വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലാത്ത തിനാൽ തൃശ്ശൂരിലേതന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റേണ്ടി വന്നു. ഇവിടെ ചികിത്സയിലിരിക്കേയാണ് ഹസ്ന മരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞിരിക്കുന്നത്. അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ബോധരഹിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹസ്ന മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ഭർത്താവ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.

Back to top button