CrimedeathEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

കുട്ടിയെ നോക്കുന്നത്തിൽ തർക്കം, 35കാരിയായ ലിവ്- ഇൻ പങ്കാളിയെ 40കാരന്‍ വെട്ടിക്കൊന്നു.

ജനിച്ച കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് 35കാരിയായ ലിവ്- ഇൻ പങ്കാളിയെ 40കാരന്‍ വെട്ടിക്കൊന്നു. കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കുമിടയിൽ തർക്കമുണ്ടായിരുന്നു. കുട്ടിയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലക്ക് പിന്നാലെ പ്രതി രാജേന്ദ്ര നിര്‍മലാകര്‍ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. നിര്‍മലാകറും കൊല്ലപ്പെട്ട പൂർണിമയും കഴിഞ്ഞ രണ്ട് വർഷകാലമായി ഒന്നിച്ച് ജീവിക്കുകയായിരുന്നു. നേരത്തെ വിവാഹിതരാ യിരുന്ന രണ്ട് പേരും ഭാര്യാഭർത്താക്കന്മാരിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുന്നതെന്നാണ് ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.

പൂർണിമ കുട്ടിയെ നോക്കുന്ന രീതി നിർമലാകർന് പിടിച്ചിരുന്നില്ല. ഇക്കാര്യത്തിൽ അയാൾ അസ്വസ്ഥനായിരുന്നു. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും യുവതി വഴക്കിട്ടിരുന്നു. പൂർണിമ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു വെന്നും നിർമലാകർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കൊല നടക്കുന്ന ദിവസം കുട്ടിയുടെ കാരണം പറഞ്ഞു ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ നിർമലാകർ പൂർണിമയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങി. കൊലക്ക് പിന്നാലെ കുട്ടിയെ മൃതദേഹത്തിനരികിലാക്കി നിർമലാകർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് വ്യക്തമാക്കുന്നു.

Back to top button