CrimeEditors PicksFeaturedHealthLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

പുല്ല് ശേഖരിക്കാൻ പോയ 55 കാരിയെ മർദ്ദിച്ച് അവശയാക്കി കൂട്ടബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ ആശുപത്രിയിലെത്തി.

ഗുരുതരമായി പരിക്കേറ്റു സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഗ്രാമത്തിലെ വയലിൽ പുല്ല് ശേഖരിക്കാൻ പോയ 55 വയസുകാരിയെ പ്രദേശത്ത് പശുക്കളെ മേയ്ക്കാനെത്തിയ നാലംഗ സംഘം അതി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ജെവാർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റു

സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അമിതമായ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും സുഖം പ്രാപിക്കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹേന്ദ്ര എന്നയാളാണ് പ്രധാന പ്രതി. ഇയാളെയും ഒപ്പമുള്ള മറ്റ് പ്രതികളെയും പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പ്രതികൾ ഒളിവിലാണെന്നും നോയിഡ ഡിസിപി നോയിഡ വൃന്ദ ശുക്ല പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന സ്ഥലം ലോക്കൽ പോലീസ് പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

വയലിൽ പുല്ല് ശേഖരിക്കാൻ പോയ സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. മഹേന്ദ്രയും സുഹൃത്തുക്കളും ചേർന്ന് സ്ത്രീയെ മർദ്ദിക്കുകയും തുടർന്ന് മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിരയായി സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു. ബോധം വന്നപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വീട്ടിലെത്തിയ സ്ത്രീ പീഡനവിവരം വീട്ടുകാരെ അറിയിക്കുകയും നോയിഡയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമാണ് ഉണ്ടായത്.

സ്ത്രീ പുല്ല് ശേഖരിക്കാൻ പോയ സ്ഥലത്തിന് സമീപം പശുക്കളുമായി എത്തിയവരാണ് സ്ത്രീയെ ആക്രമിക്കുന്നത്. അക്രമികളിൽ ഒരാൾക്ക് സ്ത്രീയെ പരിചയമുണ്ടെന്നാണ് വിവരം. ഗ്രാമവാസികളിൽ ചിലരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തി. മുഖ്യ പ്രതിയായ മഹേന്ദ്ര ലഹരിമരുന്നിന് അടിയമാണോ എന്ന സംശയവും പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്ത്രീയുടെ നില ഗുരുതരമാണെന്നും എന്നാൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

Back to top button