Editors PicksFashionFeaturedIndiaLatest NewsMost Popular Newsviral newsviral story

ഓഗസ്റ്റിൽ ഒരു പിടി പ്രിയപ്പെട്ട ദിവസങ്ങൾ, ഓഗസ്റ്റ് 5 ആണ് ‘അടിവസ്ത്ര ദിനം’,’പട്ടിയെപ്പോലെ പണിയെടുക്കേണ്ട ദിവസം’

ഓഗസ്റ്റിൽ ഒരു പിടി പ്രിയപ്പെട്ട ദിവസങ്ങൾ ഉണ്ട്. ഓഗസ്റ്റ് 1ന് അമേരിക്കയിലെ ജനങ്ങൾ ‘ഗേൾഫ്രണ്ട് ദിനം’ ആഘോഷിക്കുകയുണ്ടായി. ഓഗസ്റ്റ് 15 ആണ് ഭാരതീയനും അഭിമാനിക്കുന്ന ദിവസം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമാണ് അന്ന്. ഇക്കുറി ഓഗസ്റ്റ് മാസം ആരംഭിച്ചത് തന്നെ സൗഹൃദങ്ങൾക്കായുള്ള ദിവസമായിട്ടാണ്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ സൗഹൃദ ദിനമായി ആചരിക്കാറുള്ളത്.

ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ചില പ്രത്യേക ദിവസങ്ങൾ കൂടി ഓഗസ്റ്റിൽ ഉണ്ട്. ഏതൊക്കെ എന്ന് കേട്ടാൽ ഇങ്ങനെയും ദിവസങ്ങൾ ഉണ്ടോ എന്ന് ചോദിച്ചേക്കാം. എന്നാൽ ഇങ്ങനെയും ചില ദിവസങ്ങൾ ഉണ്ട്. ഇത്തരം വെറൈറ്റി ദിവസങ്ങളും ലോകരാഷ്രങ്ങളിൽ ആഘോഷിക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ ആർഭാട പൂർവം ആഘോഷിക്കുന്ന ‘അടിവസ്ത്ര ദിനം’ ആണ് ഇതിൽ ഏറെ ശ്രദ്ധേയം. ഓഗസ്റ്റ് 5 ആണ് ‘അടിവസ്ത്ര ദിനം’. ആ ദിവസം അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുള്ള ആഘോഷമാണ് നടക്കുന്നത്. ഇന്ത്യയിൽ ഗോവയിലും, ചെന്നൈയിലെ മറീന ബീച്ചിലും അടിവസ്ത്ര ദിനാഘോഷം നടക്കാറുണ്ട്. ആ ദിവസം തന്നെ മറ്റൊരു പ്രതീകമായ ആഘോഷത്തിന്റെ ദിവസമാണ്. ‘പട്ടിയെപ്പോലെ പണിയെടുക്കേണ്ട ദിവസം’ ആയിട്ടും ആ ദിവസം ആചരിക്കുന്നു.

എല്ലാവർഷവും ഓഗസ്റ്റ് 1ന് അമേരിക്കയിലെ ജനങ്ങൾ ‘ദേശീയ കാമുകിദിനം’ എന്ന ഗേൾഫ്രണ്ട് ദിനം ആഘോഷിക്കുന്നു. 1863-ൽ യുവാക്കൾ ഒരു സ്ത്രീയുടെ സ്ത്രീ സുഹൃത്തിന്നു പറയാൻ ഗേൾഫ്രണ്ട് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. പിന്നീട് അത് 1920-കൾക്ക് ശേഷം ആ പേര് കാമുകിക്ക് സമ്മാനിക്കുകയായിരുന്നു.

ഓഗസ്റ്റ് 3 നാണ് ‘തറ വൃത്തിയാക്കൽ’ ദിനം. അന്ന് തന്നെയാണ് ‘നെറ്റ് ഔട്ട്’ ഡേ. അതായത് രാത്രിയിലെ ചുറ്റി കാര്യങ്ങൾ ദിവസം. ഓഗസ്റ്റ് 10നാണ് ‘മടി ദിവസം’. മടിയന്മാരെയും മടിച്ചികളെയും അന്നാണ് ലോകം ആദരിക്കുന്നത്. ഓഗസ്റ്റ് 12 ആണ് ‘മിഡിൽ ചൈൽഡ്‌സ് ഡേ’. ആദ്യം പിറന്ന കുട്ടിയോടും, ഏറ്റവും ഇളയ കുട്ടിയോടും ആയിരിക്കും രക്ഷിതാക്കൾക്ക് ഇപ്പോഴും സ്നേഹ കൂടുതൽ. ഇതിനിടയിൽ പിറന്ന കുട്ടികൾക്കായുള്ള ദിവസമാണ് ‘മിഡിൽ ചൈൽഡ്‌സ് ഡേ’.

ആരെയെങ്കിലും കുറ്റപ്പെടുത്താനായി പറഞ്ഞിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 13. ഓഗസ്റ്റ് 14 ന് ടാറ്റൂ ബഹിഷ്‌കരണം ആഹ്വാനം ചെയ്യുന്ന ദിവസമാണ്. ഓഗസ്റ്റ് 16 തമാശ പറയാനുള്ള ‘ടെൽ എ ജോക്ക്’ ദിനമാണ്. ബോറൻ കവിതകൾക്കായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 18. ചുംബിക്കാനും മേക്കപ്പ് ചെയ്യാനുമുള്ള ദിവസമാണ് ഓഗസ്റ്റ് 25.

Back to top button