Editors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി,നിരവധി വീടുകളില്‍ വെള്ളം കയറി.

തിരുവനന്തപുരം/ കനത്ത മഴയെതുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടി ല്‍ ഉരുള്‍പൊട്ടി. രണ്ടിടത്ത് ഉരുൾപൊട്ടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി.

ആളപായമൂന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ മലയോരമേഖലയിൽ ശക്തമായ മഴ തുടരുന്നു. അതിരിപ്പിളളിയിലും മഴ കനത്ത് പെയ്യുന്നു. കോട്ടയം ജില്ലയിൽ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളിളും മഴ കനത്ത പെയ്യുന്നു. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു വരുന്നു.

തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മണിക്കൂറിൽ 40 കി മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

Back to top button