നേപ്പാളില്‍ 22 യാത്രക്കാരുമായി പറന്നുയർന്ന യാത്രാവിമാനം കാണാതായി.
കഠ്മണ്ഡു/ നേപ്പാളില്‍ 22 യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയർന്ന യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഞായറാഴ്ച രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. വിമാനത്തിലെ യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. വിമാനം കണ്ടെത്താനുള്ള തെരച്ചില്‍ നടക്കുകയാണ്.
ഞായറാഴ്ച രാവിലെ 9.55നാണ് സംഭവം. നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ തിരച്ചിൽ നടത്തി വരുകയാണ്.
ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കാണുന്നത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ നടന്നു വരുന്നു.