CrimedeathEditors PicksFeaturedGulfKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

പിതാവിനെ യാത്രയാക്കാന്‍ പോയി മടങ്ങും വഴി കാര്‍ മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണ അന്ത്യം.

കൊടകര/ അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിൽ പോയി മടങ്ങും വഴി കാര്‍ മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണ അന്ത്യം. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്‍റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിയുമ്പോൾ അടിയില്‍പെട്ടാണ് കുട്ടി മരിച്ചത്.

കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയ ത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്.

Back to top button