പോലീസ് വാഹനം റോഡുവക്കിൽ പാര്‍ക്ക് ചെയ്ത് സെക്സിൽ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ യുവാവും യുവതിയും.
പോലീസ് വാഹനം റോഡുവക്കിൽ പാര്‍ക്ക് ചെയ്ത് സെക്സിൽ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ യുവാവും യുവതിയും സഹായം ആവശ്യപ്പെട്ടു ലഭിച്ച രണ്ട് സന്ദേശങ്ങള്‍ അവഗണിച്ചത് വിവാദമായി കുടുങ്ങി. പോലീസ് വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ സമീപത്തു നടന്ന രണ്ട് ക്രിമിനൽ സംഭവങ്ങളിൽ നടപടിയെടുക്കന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. യുകെയിലെ സുറീ നഗരത്തിലാണ് സംഭവം.
ഡ്യൂട്ടിയ്ക്കിടെ പോലീസ് വാഹനം റോഡുവക്കിൽ പാര്‍ക്ക് ചെയ്ത് സെക്സിൽ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരായമോളിഎഡ്വേഡ്സ്, റിച്ചാര്‍ഡ് പേട്രൺ എന്നിവർ സഹായം ആവശ്യപ്പെട്ടു ലഭിച്ച രണ്ട് സന്ദേശങ്ങള്‍ അവഗണിച്ചെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ മോളിഎഡ്വേഡ്സ്, റിച്ചാര്‍ഡ് പേട്രൺ എന്നീ രണ്ട് ഉദ്യോഗസ്ഥര്ക്കെിരെ ബ്രിട്ടീഷ് പോലീസ് നടപടി ആരംഭിച്ചിരിക്കുകയാണ്. ശിക്ഷ നടപടിക്ക് മുൻപ് അച്ചടക്ക സമിതി വാദം കേൾക്കുമ്പോൾ സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുകയായിരുന്നു. കാറിൽ സെക്സിൽ ഏര്‍പ്പെട്ടെന്ന വിവരം ഇരുവരും സമ്മതിച്ചു. വസ്ത്രങ്ങള്‍ അഴിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥ ഭര്‍ത്താവ് കൂടിയായ സഹപ്രവര്ത്തനോടു പറയുന്നതും വയർലെസ്സ് സന്ദേശങ്ങളിൽ വ്യക്തം.
കാറിൽ സെക്സ് നടക്കുമ്പോഴാണ് ഒരു ഇലക്ട്രിക്കൽ കടയിൽ മോഷണം നടക്കുന്നതായി വിവരം എത്തുന്നത്. പുലര്‍ച്ചെ 4.51ഓടെയാണ് ഇലക്ട്രിക്കൽ കടയിൽ മോഷണം നടന്നെന്നും അടിയന്തരമായി സ്ഥലത്തെത്തണമെന്നും ആവശ്യപ്പെടുന്ന വയർലെസ്സ് സന്ദേശം എത്തുന്നത്. എന്നാൽ സന്ദേശം ഇരുവരും അവഗണിച്ചെന്നാണ് ദ സൺ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഷണ സംഭവത്തിന് പിന്നാലെയാണ് ഒരു നൈറ്റ് ക്ലബിൽ നടന്ന അടിപിടി നടന്നു. പരിക്കേറ്റ ചിലരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. കാറിൽ വേഴ്ച നടന്ന സ്ഥലത്ത് നിന്ന് ഈ സ്ഥലത്തേക്ക് 15 മിനിട്ട് മാത്രമായിരുന്നു ദൂരം. എന്നാൽ ഇരുവരും ഈ സന്ദേശവും അവഗണിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വേഴ്ചയിൽ ഏർപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ഭാര്യയും ഭര്‍ത്താവുമാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും നടപടി ഞെട്ടിക്കുന്നതാണെന്നും അന്വേഷണ കമ്മീഷൻ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാൽ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
സുറിയിലെ ഹീത്ത് പ്രദേശത്ത് പാര്‍ക്ക് ചെയ്ത പോലീസ് വാഹനത്തിൽ നിന്നുള്ള രഹസ്യ വയർലെസ്സ് സന്ദേശങ്ങളും പോലീസ് പരിശോധിക്കുകയുണ്ടായി. ഇരുവരും ലൈംഗികബന്ധത്തിനു മുന്നോടിയായി വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെടുന്നതിൻ്റെ അടക്കം തെളിവുകളായുള്ള സംഭാഷണങ്ങളും പോലീസിന് ലഭിച്ചു. അതേസമയം, ഇങ്ങനെ രണ്ട് തവണ മാത്രമാണ് ഡ്യൂട്ടിയ്ക്കിടെ സംഭവിച്ചിട്ടുള്ളതെന്നാണ് പ്രതിയായ എഡ്വേഡ് നൽകിയിരിക്കുന്ന വിശദീകരണം. പോലീസുകാര്‍ ജോലിയിൽ പുലര്‍ത്തേണ്ട പ്രൊഫഷണൽ മനോഭാവവും സത്യസന്ധതയും ഇവര്‍ കൈവിട്ടെന്നാണ് സുറീ പോലീസ് പറഞ്ഞിരിക്കുന്നത്.