CrimeEditors PicksFeaturedHealthLatest NewsMost Popular NewsNationalsocial mediaviral newsviral storyWorld

ഇഷ്ട്ടപെട്ട യുവതികളെ ലഹരി നൽകി റേപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന “ഡേറ്റ് റേപ്പ്” ഡ്രഗ് എന്ന മയക്കുമരുന്ന് ഇടപാട് നടത്തിയ കേസിൽ യുവ വൈദികൻ അറസ്റ്റിലായി.

റോം/ ഇഷ്ട്ടപെട്ട യുവതികളെ തീയതി മുൻകൂട്ടി തീരുമാനിച്ച് തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന “ഡേറ്റ് റേപ്പ്” ഡ്രഗ് എന്ന മാരകമായ മയക്കുമരുന്ന് ഇടപാട് നടത്തിയ കേസിൽ യുവ വൈദികൻ അറസ്റ്റിലായി. പള്ളിയിൽ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്ത് “ഡേറ്റ് റേപ്പ്” ഡ്രഗ് ഇടപാട് നടത്തി വന്ന ഫ്രാൻസിസ്കോ സ്പാഗ്നസി എന്ന വൈദികനെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയൻ വാര്‍ത്താ ഏജൻസിയായ എഎൻഎസ്എയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രേറ്റോയിലെ കാസ്റ്റലിന ജില്ലയിലെ അനൂൺസിയാസ്യോൺ ഇടവകയിലെ വൈദികനാണ് അറസ്റ്റിലായ സ്പാഗ്നസി. റേപ്പ് ചെയ്യാൻ ലക്‌ഷ്യം വെക്കുന്ന യുവതികളെ സ്വന്തം കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം “ഡേറ്റ് റേപ്പ്” ഡ്രഗ് നൽകിയാണ് ബലാൽക്കാരത്തിനു ഉപയോഗിക്കുന്നത്. വൈദികൾ ഈ മയക്ക് മരുന്നിന്റെ ​ഇടപാട് ഇൻ്റര്‍നെറ്റിലൂടെയാണ് നടത്തി വന്നിരുന്നത്.

ഇറ്റലിയിലെ ടസ്കണി മേഖലയിലാണ് സംഭവം. അറസ്റ്റിലായ സ്പാഗ്നസി നിലവിൽ വീട്ടുതടങ്കലിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇറക്കുമതിയും വിൽപനയുമാണ് സ്പാഗ്നസിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്ന് പ്രേറ്റോ പബ്ലിക് പ്രോസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇൻ്റര്‍നെറ്റ് ഉപയോഗിച്ചായിരുന്നു സ്പാഗ്നസി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതെന്നും പോളണ്ടിൽ നിന്ന് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരമെന്ന് വാണ്ടഡ് ഇൻ റോം വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

വൈദികൻ്റെ കൂട്ടാളി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിറകെ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. സ്പാഗ്നസിയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നു. വിശദമായ അന്വേഷണം നടത്തിയതോടെയാണ മയക്കുമരുന്ന് ഇടപാടുകാരനായ വൈദികൻ കുടുങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയിൽ “ഡേറ്റ് റേപ്പ്” ഡ്രഗ് എന്നറിയപ്പെടുന്ന ജിബിഎൽ ആണ് വൈദികൻ്റെ കൂട്ടാളിയിൽ നിന്ന് പിടിച്ചെടുക്കുന്നത്. സൗഹൃദം സ്ഥാപിക്കുന്ന യുവതികളെ ലഹരി നല്‍കിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനാണ് ഇത്തരം മയക്കുമരുന്നുകള്‍ സാധാരണ ഉപയോഗിക്കാറുള്ളത്.

പിടിയിലായ രണ്ട് പ്രതികളും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനും, പരസ്പരം ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാനുമായി ഇവര്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സ്പാഗ്നസി നിരവധി പേര്‍ക്ക് ജിബിഎൽ വിതരണം ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു. മയക്കുമരുന്ന് ഇടപാടുകള്‍ക്കായി ഇയാള്‍ പതിനായിരക്കണക്കിന് യൂറോ വരുന്ന ഇടവക ഫണ്ടിൽ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉണ്ടായിരിക്കുന്നത്. അറസ്റ്റിലായതിനു പിന്നാലെ സ്പാഗ്നസിയെ ഇടവകയുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

 

Back to top button