CrimeEditors PicksFeaturedIndiaLatest NewsMost Popular NewsNational

പതിനാറുകാരനെ രണ്ട് തവണ പീഡിപ്പിച്ച യുവതിയുടെ ഭർത്താവിന് ഒരു ലക്ഷം രൂപയും ഭൂമിയും വേണം.

പതിനാറുകാരനെ യുവതി പീഡിപ്പിച്ച സംഭവം മറച്ചു വെക്കാൻ ഇരയുടെ കുടുംബത്തിന് ഭീക്ഷണി. രണ്ട് തവണയാണ് കുട്ടിയെ യുവതി പീഡനത്തിന് ഇരയാക്കിയത്. സംഭവം കുട്ടി പറഞ്ഞു നാട്ടുകാർ അറിഞ്ഞതോടെ യുവതിയുടെ ഭർത്താവും ഭർതൃ പിതാവും ചേർന്ന് കുട്ടിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. മദ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

മെയ് 27 നാണ് പീഡന വിവരം യുവതിയുടെ ഭർത്താവും ഭർതൃപിതാവും അറിയുന്നത്. ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭർത്താവും ഭർതൃപിതാവും കൗമാരക്കാരന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. പണം നൽകാനില്ലെന്നു പറഞ്ഞപ്പോൾ, കുടുംബ വക ഭൂമി വിട്ടുനല്കണമെന്നു ആവശ്യപ്പെട്ടു.

ഭീഷണി സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും യുവതിക്കും കുടുംബത്തിനുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോ‍ര്‍ട്ട് ചെയ്തു.

🙏മലയാള പത്ര പ്രവർത്തന രംഗത്ത് 25 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ശക്തരായ പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് മലയാളം ന്യൂസ് മീഡിയ. https://mnm.news/ ആണ് ഞങളുടെ വാർത്ത പോർട്ടൽ. നേരറിവിനും നേർ വായനക്കും നിഷ്പക്ഷമല്ല ജനപക്ഷമായിരിക്കും ഞങ്ങൾ. നിങ്ങൾ എവിടെയായാലും വാർത്തകളുമായി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും. ഞങളുടെ ന്യൂസ് ഗ്രൂപ്പിൽ https://chat.whatsapp.com/GafnFSET4K10MAZ2W6zeqn ചേർന്നും, സുഹൃത്തുക്കളെ ചേർത്തും, ഞങളുടെ ഫേസ് ബുക്ക് പേജ്  https://www.facebook.com/malayalamnewsmedia ലൈക് ചെയ്തും സഹകരിക്കുമല്ലോ. 🙏

Back to top button