BusinessCinemaCrimeEditors PicksFeaturedIndiaKeralaLatest NewsLaw/CourtMost Popular Newssocial mediaviral newsviral story

200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ നടി ലീന മരിയ പോള്‍ അറസ്റ്റിലായി.

ന്യൂഡൽഹി/ സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോള്‍ അറസ്റ്റിലായി. ഭര്‍ത്താവും ചെന്നൈ സ്വദേശിയുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പമാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടുതരാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ ഇരുവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. കനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്ന് 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷവും തട്ടിയെടുത്തതടക്കമുള്ള കേസുകളാണ് നടി ലീന മരിയ പോള്‍ളിനെതിരെ ഉള്ളത്.

അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം നടത്തി ശശികലയുടെ സംഘത്തില്‍നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. സുകേഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും നേരത്തെ പിടിച്ചെടുത്തിരുന്നു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

Back to top button