BusinessCrimeEditors PicksFeaturedGulfKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

യേശുവിനെ സൃഷ്ടിച്ച വെള്ളിക്കാശ് മുതൽ ടിപ്പു സുൽത്താൻറെ സിംഹാസനം വരെയുള്ള മോൻസന്റെ പുരാവസ്തുക്കളൊക്കെ പണിത് കൊടുത്തത് ചേർത്തലയിലെ ഒരു ആശാരി.

കൊച്ചി/ പുരാവസ്തുക്കളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിലെ പുരാവസ്തുക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ. തന്റെ കൈവശം ടിപ്പു സുൽത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം ഉള്ള പുരാവസ്തുക്കൾ ഉണ്ടെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിവന്ന മോൻസണ് പല പ്രമുഖരുമായുള്ള ബന്ധങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.

യേശുവിനെ സൃഷ്ടിച്ച വെള്ളിക്കാശ്, ബൈബിളിൽ പറഞ്ഞിരിക്കുന്ന മോശയുടെ അംശ വടി, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു,എന്നിവ മോൻസണിന്റെ പക്കലുണ്ടെന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മായാവിയുടെ വടിയും ലുട്ടാപ്പിയുടെ കുന്തവും അലാവുദ്ദീന്റെ അത്ഭുത വിളക്കും മോൺസണിന്റെ ശേഖരത്തിലുണ്ടെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നു.

ടിപ്പു സുൽത്താൻറെ സിംഹാസനം വരെ തന്റെ കൈവശം ഉണ്ടെന്നു അവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കലിൻറെ പുരാവസ്തുക്കളൊക്കെ ചേർത്തലയിലെ ഒരു ആശാരിയാണ് നിർമ്മിച്ചു നൽകിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ, താൻ ഇതൊന്നും ഒറിജിനലല്ല, പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് വിറ്റിരുന്നതെന്നാണ് പൊലീസിനോട് ഇപ്പോൾ അവകാശപ്പെട്ടിരിക്കുന്നത്. പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബൈയിലെയും രാജ കുടുംബാംഗങ്ങൾ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്നും പറയുന്നുണ്ട്.

യേശുവിനെ ഒറ്റുകൊടുക്കാൻ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട് എന്നും മോൻസൺ മാവുങ്കൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഒരു പെട്ടിക്കുള്ളിൽ മറ്റൊരു കൊച്ചു പെട്ടിക്കുള്ളിലായി സൂക്ഷിച്ചു വെച്ചിരിക്കുന്ന രണ്ടു നാണയങ്ങൾ ഏറെ ഭക്തിയോടെ മോൻസണിന്റെ അനുയായികളിൽ ഒരാൾ പുറത്തെടുത്ത് കാണിക്കുമ്പോൾ കണ്ടു നിൽക്കുന്നവർ വിശ്വസിക്കുകയായിരുന്നു പതിവ്. മോൻസണിന്റെ വീട്ടിൽ കാമറ ടീമുമായി പോയി പല യൂട്യൂബർമാരും ഇതൊരു ചരിത്ര സത്യമാണെന്നു വിശ്വസിച്ച് പകർത്തി യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന ചിരിപ്പിക്കുന്ന തമാശ വേറെ.

കൊച്ചി കലൂരിലുള്ള വീട് മോൻസൺ വ്യാജ പുരാവസ്തുക്കളുടെ മ്യൂസിയമാക്കി മാറ്റിയിരിക്കുകയായിരുന്നു. സന്ദർശകർക്കാവട്ടെ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് മോൻസൺ ഏർപ്പെടുത്തിയിരുന്നത്. ലോകത്തിലെ അത്യപൂർവ്വങ്ങളായ പുരാവസ്തുക്കൾ തന്റെ പക്കൽ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ അത് കാണാൻ വരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറിൽ
വാങ്ങി വെച്ച് പൂട്ടുകയായിരുന്നു പതിവ്. വ്യാജ പുരാവസ്തുക്കളുടെ മ്യൂസിയത്തിനു ഉള്ളിൽ ചെന്നാൽ എല്ലാ വസ്തുക്കൾക്കും കാവൽ പോലെ തലങ്ങും വിലങ്ങും സുരക്ഷാ കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇത് കൂടാതെ എണ്ണിയാൽ തീരാത്ത സെക്യൂരിറ്റി ജീവനക്കാർ വേറെ. യേശു ക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നു പറഞ്ഞു ചുവന്ന ചായം പൂശിയ ഒരു കഷ്ണം തുണി പോലും വീട്ടിൽ പ്രദർശിപ്പിച്ച് ജനത്തെ വിഡ്ഢികളാക്കാൻ മോൻസൺ ശ്രമിച്ചിരുന്നു എന്നതാണ് രസകരം.

മോൻസൺ ഏറ്റവുമൊടുവിൽ ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇയാൾ എപ്പോഴാണ് ഡോക്ടർ ആയതെന്നു ആർക്കും അറിയില്ല. ആളുകളെ വാചകമടിച്ച് വീഴ്ത്താൻ അപാര കഴിവുള്ള മോൻസൺ, കലൂരിൽ മാസം അരലക്ഷം രൂപ വാടകയുള്ള വീട്ടിലാണ് താമസം. കഴിഞ്ഞ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല എന്നത് മറ്റൊരു സത്യം.

പ്രവാസി മലയാളി ഫൗണ്ടേഷന്റെ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിലിന്റെ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിലിന്റെ അംഗം ഭാരവാഹിത്വങ്ങൾ നിരവധിയുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പോലീസ് എത്തുമ്പോൾ ഉണ്ടായിരുന്നു. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരം തന്നെ വീട്ടിലുള്ള മോൻസൺ, കേടായ വാഹനങ്ങൾ ചുളുവിലക്ക് വാങ്ങി അതൊക്കെ വീട്ടിണ് മുന്നിൽ നിരത്തി അക്ഷരാർത്ഥത്തിൽ സന്ദർശകരെ കബളിപ്പിക്കുകയായിരുന്നു. മോൻസൺ പുറത്തേക്കിറങ്ങുമ്പോൾ അഞ്ചെട്ടു അംഗരക്ഷകരാണ് ഇപ്പോഴും കൂടെ ഉണ്ടാവുക. എല്ലാവരുടെയും കൈകളിൽ തോക്കുകൾ ഉണ്ടാവും. അംഗരക്ഷകർ കളിത്തോക്ക്‌ കൊണ്ടാണ് മോൻസണ് സുരക്ഷാ ഒരുക്കിയിരുന്നത്. കുറഞ്ഞത് ആറ്‌ ആഡംബര കാറുകളുടെ അകമ്പടി. പരിപാടികൾക്ക് ചെന്ന് ഞെട്ടിക്കുന്ന സംഭാവന തുടങ്ങി പലതും മോൻസന്റെ ഇരകളെ കുറക്കാനുള്ള തന്ത്രങ്ങളായിരുന്നു.

Back to top button