CinemaEditors PicksEntertainmentFashionFeaturedKeralaLatest NewsMost Popular NewsMovies

Amala Paul കിടു കിടിലൻ മേക്കോവറുമായി അമല പോൾ.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട, മലയാളി താരം അമല പോൾ തമിഴിലും തെലുങ്കിലും തിരക്കേറിയ നടിയാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായ അമല ഇൻസ്റ്റഗ്രാം പേജിൽ കിടു കിടിലൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നു. അമല പോൾ പ്രധാന വേഷത്തിൽ അഭിനയിച്ച തെലുങ്ക് വെബ് സീരിസിന്റെ ആദ്യ സീസൺ ഒ ടി ടി പ്ലാറ്റഫോമായ ‘ആഹാ’യിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് അമല പുതിയ കിടു കിടിലൻ ചിത്രങ്ങൾ ആരാധകർക്കായി നൽകിയിരിക്കുന്നത്. ( Image/[email protected])

തെന്നിന്ത്യൻ സിനിമയിൽ ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അമല ഗ്ലാമർ ലുക്കിലുളള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലൂടെ സിനിമയിലേക്ക് കടന്നു വന്ന അമല തുടർന്ന് തമിഴിൽ വീരശേഖരൻ, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാതിരിക്കെ 2010 ൽ തമിഴ് ചിത്രമായ ‘മൈന’യിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവളായി മാറുകയായിരുന്നു. ( Image/[email protected])

ഹിറ്റായ ‘മൈന’യിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം കൂടി നേടിയതോടെ അമല പോൾ എന്ന നടി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ നായികാ വേഷത്തിന് അർഹത നേടുകയായിരുന്നു. സംവിധായകൻ എ എൽ വിജയുമായുള്ള വിവാഹവും വിവാഹ മോചനവും അമല പോളിന്റെ കരിയറിൽ ഒരല്പം അപസ്വരങ്ങൾക്ക് ഇടയാക്കിയെങ്കിലും പിന്നീടുണ്ടായത് സിനിമയിൽ കുതിച്ചു കയറ്റം തന്നെയായിരുന്നു. 2014ൽ ജൂൺ 12നാണ് നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം കഴിക്കുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരാവുകയു മായിരുന്നു. ( Image/[email protected])

2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രവും, 2013ൽ ഇളയദളപതി വിജയിനെ നായകനാക്കി എ എൽ വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും നായിക അമലയായിരുന്നു. ( Image/[email protected])

( Image/[email protected])

( Image/[email protected])

( Image/[email protected])

( Image/[email protected])

Back to top button