CinemaCrimeEditors PicksFeaturedLatest NewsLocal NewsMost Popular NewsMoviessocial mediaSpecial Storyviral newsviral story

‘അമ്മയ്ക്ക് ‘എന്തുമാകാമോ?

സണ്ണി ചെറിയാൻ

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് ഇരുപതു പേരിൽ കൂടുതൽ പാടില്ല, 800രൂപ കൂലി വാങ്ങുന്നവൻ മാസ്ക് വച്ചില്ലെങ്കിൽ നടു റോഡിൽ തന്നെ പിഴ, ഇത്തിരി മീൻ വിറ്റു കുടുംബം പുലർത്താമെന്നു വച്ചാൽ അത് പെരു വഴിയിൽ തള്ളും.

പക്ഷേ ഈ നിയമങ്ങൾ ഒന്നും ബാധകമല്ലാത്ത ഒരു കൂട്ടർ നമുക്ക് ഇടയിലുണ്ട്. ‘നക്ഷത്രരാജകുമാരന്മാരാണ്’ ഇവർ. സാമൂഹിക അകലമോ, മാസ്ക്കോ ഇവർക്ക് ബാധകമല്ല… ഏതു നിയമവും കാറ്റിൽ പറത്തും എന്ന നിലയിലാണ് അവരുടെ പോക്ക്. ഇരയോടൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിന്ന് മാതൃക കാട്ടിയവരാണിവർ.

ഫോട്ടോ/ ഫേസ് ബുക്ക്

ഇന്നലെ കൊച്ചിയിൽ നടന്ന ‘അമ്മ’യുടെ യൂട്യൂബ് ഉത്ഘാടനചടങ്ങും, ടാബ് വിതരണവും കണ്ടവർ മൂക്കത്തു വിരൽ വച്ചു. കൊച്ചിയിലെ നിയമപാലകർ ഒരുദിവസത്തേക്ക് അവധിയിൽ പോയൊയെന്നു സാധാരണ ജനം സംശയിച്ചു. ബാങ്കിന് മുന്നിലോ, പലചരക്കു കടയിൽ സാധനം വാങ്ങാനോ പോയവർക്ക് പെറ്റി അടിക്കുന്ന തിരക്കിലായിരിക്കും അവർ.

ഫോട്ടോ/ ഫേസ് ബുക്ക്

താര രാജാക്കന്മാർക്കും, റാണിമാർക്കും മാസ്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ എന്തുമാകാം എന്ന് തെളിയിക്കുന്നതായി ചടങ്ങുകൾ. കൊച്ചിയിലെ പാർലമെന്റു അംഗവും, പത്മശ്രീയും, കേണൽ പദവിയുമൊക്കെ ഉള്ളവരും ഇങ്ങനെയൊക്കെ നിൽക്കാമോയെന്നു സാധാരണ ജനം സംശയിച്ചു.

ഫോട്ടോ/ ഫേസ് ബുക്ക്

സിനിമാക്കാരും, രാഷ്ട്രീയക്കാരും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാൽ ഞങ്ങൾ കയ്യും കേട്ടി നോക്കി നില്കും. അത്താഴ പട്ടിണിക്കാരൻ ഇത്തിരി അരി വാങ്ങാൻ മാസ്കില്ലാതെ പോയാൽ അവനു പെറ്റി. വോട്ട് ചെയ്യാൻ മാത്രം അധികാരമുള്ള വോട്ട് ജീവികൾ മാത്രം ഞങ്ങൾ.നിയമം നടപ്പിലാക്കുമ്പോൾ ചിലർക്ക് മാത്രം നിയമത്തെ ധിക്കരിക്കാനുള്ളതാണോ യഥാർത്ഥ സ്വാതന്ത്ര്യം.?..

 

 

Back to top button