BusinessCrimeEditors PicksFeaturedJOBSKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

സ്വ​പ്ന സു​രേ​ഷി​ന് ശ​മ്പ​ള​മാ​യി ന​ൽ​കി​യ തു​ക പി​ഡ​ബ്ല്യു​സി തി​രി​ച്ച് ന​ൽ​കില്ല.

തി​രു​വ​ന​ന്ത​പു​രം/ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ്വ​പ്ന സു​രേ​ഷി​ന് ശ​മ്പ​ള​മാ​യി ന​ൽ​കി​യ തു​ക പി​ഡ​ബ്ല്യു​സി തി​രി​ച്ച് ന​ൽ​കില്ല. ഇക്കാര്യത്തിൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലെ കെ​എ​സ്ഐ​ടി​ഐ​എ​ല്ലി​ന്‍റെ ആവശ്യം പി​ഡ​ബ്ല്യു​സി തള്ളി.

തു​ക ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​യ​ച്ച ക​ത്തി​ന് തു​ക ന​ൽ​കി​ല്ലെ​ന്ന് പി​ഡ​ബ്ല്യു​സി മ​റു​പ​ടി ന​ൽ​കിയിരിക്കുകയാണ്. സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐടിഐഎല്‍ നല്‍കിയ കത്തിനു മറുപടിയായാണ് ഇക്കാര്യം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. വി​ഷ​യ​ത്തി​ൽ കെ​എ​സ്കെ​ടി​ഐ​എ​ൽ പണം എങ്ങനെയും തിരിച്ച് പിടിക്കുന്നതിനു നി​യ​മോ​പ​ദേ​ശം തേ​ടിയിരിക്കുക യാണ്. സ്വ​പ്ന​യ്ക്ക് ശ​മ്പ​ള​മാ​യി ന​ൽ​കി​യ 19 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

സ്വപ്നയെ പിഡബ്ല്യുസിയാണ് സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുന്നത്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് ഇതിനായി നൽകിയത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പിഡബ്ല്യുസിക്ക് ഇതിനായി രേഖാമൂലം അറിയിപ്പ് നൽകുന്നത്.

പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശയിൽ പറഞ്ഞിരുന്നു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് സ്വ​പ്ന സു​രേ​ഷ് സ്പേ​സ് പാ​ർ​ക്കി​ൽ ജോ​ലി നേ​ടി​യ​തെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​മ്പ​ളം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Back to top button