ഇന്ത്യൻ ഡോക്ടർ ചികിത്സക്കിടെ 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം കാട്ടി.
തനിക്കു ഇഷ്ട്ടം തോന്നുന്ന സ്ത്രീ രോഗികളെ ചുംബിക്കുക, തെറ്റായ രീതിയിൽ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ രീതി പ്രയോഗിക്കുക, അശ്ലീലമായി മാത്രം സംസാരിക്കുക എന്നിങ്ങനെ ഡോക്ടറുടെ ലൈംഗികാതിക്രമങ്ങളുടെ ലിസ്റ്റ് നീളുന്നു.
35 വര്‍ഷകാലം മെഡിക്കൽ രംഗത്തെ സേവനത്തിനിടെ ഒരു ഡോക്ടർ 48 വനിതാ രോഗികളോട് ലൈംഗികാതിക്രമം കാട്ടി. കൃഷ്ണ സിംഗ് എന്ന ഇന്ത്യൻ വംശജനായ ഡോക്ടർ ലൈംഗികാതിക്രമക്കേസുകളിൽ കുറ്റക്കാരനായി സ്കോട്ട്ലന്റ് കോടതി വിധിച്ചിരിക്കുന്നു. തനിക്കു ഇഷ്ട്ടം തോന്നുന്ന സ്ത്രീ രോഗികളെ ചുംബിക്കുക, തെറ്റായ രീതിയിൽ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ രീതി പ്രയോഗിക്കുക, അശ്ലീലമായി മാത്രം സംസാരിക്കുക എന്നിങ്ങനെ ഡോക്ടറുടെ ലൈംഗികാതിക്രമങ്ങളുടെ ലിസ്റ്റ് നീളുന്നു. കേസിൽ കൃഷ്ണ സിംഗ് കുറ്റക്കാരനെന്നാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.
ലൈംഗികാതിക്രമപരമായ ചില ചികിത്സാ രീതികൾ ഇന്ത്യയിലെ മെഡിക്കൽ പരിശീലന സമയത്ത് താൻ പഠിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നു ഡോക്ടർ ഇതൊക്കെ കണ്ണുമടച്ച് ചെയ്തു വന്നിരുന്നത്. 1983 മുതൽ 2018 വരെ നീണ്ട 35 വര്‍ഷക്കാലം ഇയാൾ 48 സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് കോടതിയുടെ കണ്ടെത്തൽ. നിലവിൽ 72 വയസ്സാണ് പ്രതിക്ക് ഉള്ളത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
2018 ൽ ചികിത്സക്കെത്തിയ ഒരു സ്ത്രീ ഇയാൾക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകത്ത് എത്തുന്നത്. വ്യത്യസ്ത പരാതിക്കാരിൽ നിന്നായി 54 കേസുകളാണ് പ്രതിക്കെതിരെ ചാര്‍ജ് ചെയ്യപ്പെടുകയായിരുന്നു. ഇതിൽ രണ്ട് കേസുകളിൽ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത മാസം ഇയാള്‍ക്കെതിരായ ശിക്ഷയുടെ കാര്യത്തിൽ കോടതി വിധി പ്രഖ്യാപിക്കും. പാസ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.