CrimedeathEditors PicksFashionFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

ആന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.

കൊച്ചി/ വാഹനാപകടത്തില്‍ ആന്‍സി കബീര്‍ മരിച്ചതറിഞ്ഞ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യ ശ്രമം നടത്തിയത്.

പൊലീസ് എത്തി ഇവരെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍സി കബീറിന്റെ പിതാവ് കബീര്‍ വിദേശത്താണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു.

നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Back to top button