ഏത് പരസ്യത്തിനും സ്ത്രീയുടെ കാലും കൈയും ഉൾപ്പടെ പലതും വേണം, 50 പൈസയുടെ ഒരു നാരങ്ങ മുട്ടായിക്കും വേണോ?
തിരുവനന്തപുരം/ 25 പൈസ പോട്ടെ 50 പൈസയുടെ ഒരു നാരങ്ങ മുട്ടായി. അതിന്റെ പരസ്യത്തിന് ആളുകളെ ആകർഷിക്കാൻ ചെയ്യുന്നതോ? വെട്ടി ഒതുക്കി അധോലോക ത്തെയും സ്ത്രീ നഗ്നതയും കൂട്ടി ചേർക്കുക. എന്തിനും ഏതിനും സ്ത്രീയുടെ നഗ്നതയാണ് ഉപകരണം. എന്തും വെട്ടി പിടിക്കാനും സ്ത്രീയുടെ നഗ്നത കരുവാക്കുന്നു. ഇതൊക്കെ വെട്ടി തുന്നി ചേർക്കുന്ന നമ്മുടെ എഡിറ്റർമാരെ കുറ്റം പറയാൻ വയ്യ. കാരണം എന്താ അങ്ങനെ അധോലോകവും സ്ത്രീയും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഇന്നത്തെ കാലത്ത് എന്തും വൈറൽ ആവുകയുള്ളൂ.
പണ്ട് സ്കൂളിൽ പോകുമ്പോഴും വരുമ്പോഴുമൊക്കെ വഴിയോരത്തെ പെട്ടി കടയിൽ നിന്നും വിവിധ നിറങ്ങളിൽ വാങ്ങിയ സാധനമാണ് ഈ നാരങ്ങാ മുട്ടായി. പക്ഷേ ഇന്നത്തെ കുട്ടികൾക്ക് എന്ത് സ്കൂൾ? എന്ത് പെട്ടി കട? അല്ലെ. അത് തന്നെയാണ് നാരങ്ങാ മുട്ടായി പോലുള്ള ചെറിയ സാധങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ ഓരോരുത്തരുടെയും കൈയിൽ എത്തിക്കാൻ ആളുകൾ പെടാപാട് പെടുന്ന പരസ്യത്തിന്റെ തന്ത്രം.
ഏതു പരസ്യവും ചുമ്മാ അങ്ങ് ജനങ്ങളിൽ എത്തിക്കാൻ പറ്റില്ലല്ലോ. അത്എല്ലാവരും ഒന്ന് ഓപ്പൺ ചെയ്തു നോക്കട്ടെ. അതിന്ചെറുതായെങ്കിലും സ്ത്രീയുടെ കാലും കൈയും ഉൾപ്പടെ പലതും വേണം. കള്ളനെയും കൊള്ളക്കാരെയും ഹീറോ ആക്കുന്ന തരത്തിലെ മേക്ക് ഓവറും വച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു പോസ്റ്റർ അത് കൂടിയല്ലേ തീരു. ഇതൊക്കെ ഉള്ളവൻ ഇവനോ അവനാകും ഇനി സോഷ്യൽ മീഡിയ താരം. പിന്നെങ്ങനെ ആണല്ലേ എല്ലാം നേരെയാകുന്നത്. ഇതൊരല്പം കടന്ന കൈയ്യായിപ്പോയി. ഏതായാലും പരസ്യ നിർമ്മാതാവ് രക്ഷപെട്ടു.