എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ നഗ്ന ശരീരം കാണാം, എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ…
എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്‍ക്കും.- മികച്ച നടിക്കുള്ള ഓസ്‌കാർ നേടിയ ജെന്നിഫര്‍ ലോറന്‍സിന്റെ വാക്കുകൾ.
2014ൽ ഹോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് പ്രമുഖ താരങ്ങളുടെ നഗ്നചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിക്കുകയുണ്ടായി. മികച്ച നടിക്കുള്ള ഓസ്‌കാർ നേടിയ ജെന്നിഫര്‍ ലോറന്‍സ്. ഗായിക റിയാന, സെലീന ഗോമസ് തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളാണ് ഹാക്കർമാർ പുറത്തു വിറ്റിരുന്നത്. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ട് അതിന്റെ ആഘാതം തന്നെ വിട്ടുമാറിയിട്ടില്ലെന്ന് പറയുകയാണ് നടി ജെന്നിഫർ.
ആ ആഘാതത്തിന്റെ ട്രോമ ഇപ്പോഴും തന്നെ വേട്ടയാടുമെന്നും ഒരിക്കലും അതിനെ മറികടക്കാനാവില്ലെന്നുമാണ് ജന്നിഫര്‍ പറഞ്ഞിരിക്കുന്നത്. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ജെന്നിഫർ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലുള്ള താരത്തിന്റേതായി, ലിയനാര്‍ഡോ ഡികാപ്രിയോയ്‌ക്കൊപ്പം ഡോണ്ട് ലുക്ക് അപ്പ് എന്ന സിനിമയാണ് ഇനി പുറത്തുവരാനുള്ളത്.