ആഡംബര കപ്പലില്‍ നടുക്കടലിലെ ലഹരി പാര്‍ട്ടി, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും, നടിയും മോഡലുമായ മുൻമുൻ ദാമേച്ചയും അറസ്റ്റിലായി.
മുംബൈ / മുംബൈയില്‍ ആഡംബര കപ്പലില്‍ നടുക്കടലിൽ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായി. ആര്യന് പുറമെ നടിയും മോഡലുമായ മുൻമുൻ ദാമേച്ച, അർബാസ് മെർച്ചന്റ് എന്നിവരെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മൂവരെയും എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി.
ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ അറസ്റ്റ് ആണ് എൻസിബി രേഖപ്പെടുത്തിയിരിക്കുന്നത്. 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആയിരുന്നു നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രാഥമികമായ അന്വേഷണത്തില്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കപ്പലിൽ എൻസിബി നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ 9 പേരെ കസ്റ്റഡയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം മൂന്നു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍,യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരുന്നു. ക്ടോബര്‍ രണ്ടു മുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് പാർട്ടി സംഘടിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് പുറത്ത് വരുന്നിട്ടുള്ള വിവരം.