CinemaCrimeEditors PicksEntertainmentFeaturedIndiaLatest NewsLaw/CourtLocal NewsMost Popular NewsMoviesNationalsocial mediaviral newsviral story

ലഹരി മരുന്ന് മാഫിയയുമായി അടുത്ത ബന്ധമെന്ന് എൻ സി ബി,ആര്യൻ ഖാന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

മുംബയ്/ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​ 24 കാരനായ ആര്യൻ ഖാൻ. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി തള്ളി. ആര്യൻ ആർതർ റോഡ്​ ജയിലിൽ തുടരും.

ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ള സംഘം എൻ സി ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യൻ ഖാന്റെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ രണ്ട് തവണയും മുംബയിലെ പ്രത്യേക കോടതി അപേക്ഷകൾ നിരസിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവിൽ കേസന്വേഷിച്ച എൻ സി ബിയുടെ വാദങ്ങൾ പൂർണമായും അംഗീകരിച്ചു കൊണ്ടാണ് എൻ ഡി പി എസ് കോടതി ആര്യൻ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്.

ആര്യൻ ഖാനടക്കം 16 പേരെയാണ്​ എൻ.സി.ബി അന്ന്​ അറസ്റ്റ്​ ചെയ്​തത്​. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിന്നീട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്.

ആര്യൻ ഖാൻ നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. ആര്യൻ ഖാന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ചില ഗൂഢാലോചനകൾ ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും എൻ സി ബി വാദിക്കുകയുണ്ടായി.

കേസിലുൾപ്പെട്ടിരുന്നവരിൽ ആര്യൻ ഖാനും സുഹൃത്ത് അർബാസ് ഖാനും മാത്രമാണ് നേരിട്ട് ബന്ധമുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിക്കുമ്പോഴും കപ്പലിൽ ഉണ്ടായിരുന്നവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ സി ബി കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ നിർണായക ഘട്ടത്തിൽ ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും എൻ സി ബി വാദിച്ചു.

Back to top button