CrimeEditors PicksFeaturedKeralaLatest NewsMost Popular News

പോലീസ് എന്തെ ഇങ്ങനെ, അശ്ലീല സന്ദേശവുമായി എ എസ് ഐ; പരാതിയുമായി വീട്ടമ്മ

കൊച്ചി/മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല നോക്കുംപൊഴെന്തേ പോലീസ് ഇത്തരം തറ പണികാട്ടുന്നെ. വീട്ടമ്മയോട് അശ്ലീലത പറയുകയും സന്ദേശമയക്കുകയും ചെയ്ത എ എസ് ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട അവസ്ഥ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് മുഖ്യമന്ത്രിക്ക് പോലീസ് ശരിയല്ലെന്ന് കാട്ടി പരാതി നല്കിയിരിക്കയുന്നത്.

സ്ത്രീകൾക്ക് പോലീസിലും സുരക്ഷയില്ലാത്ത അവസ്ഥയാണിത്. അശ്ലീല സന്ദേശങ്ങള്‍ അയക്കുക, നഗ്ന ചിത്രങ്ങളും വീഡിയോകളും അയക്കുക, അപവാദ പ്രചരണം നടത്തുക തുടങ്ങിയവഎ എസ് ഐയുടെ ഹോബിയായാൽ ജനം എന്ത് ചെയ്യും?

വീട്ടമ്മയും ഭര്‍ത്താവുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എ എസ് ഐയെ ചുമതലപ്പെടുത്തി. ഇയാളില്‍ നിന്നാണ് വീട്ടമ്മയ്ക്ക് ദുരനുഭവം നിരന്തരം ഉണ്ടായത്.

പലതവണ താക്കീത് ചെയ്‌തെങ്കിലും എ എസ് ഐ തന്റെ ഹോബി തുടര്‍ന്നു. എ എസ് ഐയുടെ ഇംഗിതത്തിന് തന്നെ കിട്ടില്ലെന്ന് വന്നതോടെ അപവാദ പ്രചരണങ്ങള്‍ തുടങ്ങിയെന്നും ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ആണ് വീട്ടമ്മ പറയുന്നത്.

Back to top button