Editors PicksFeaturedIndiaLatest NewsMost Popular NewsNationalsocial mediaviral newsviral story

ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിൽ തീപിടിത്തം 20 പേര്‍ വെന്തുമരിച്ചു.

ന്യൂഡല്‍ഹി/ ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം. എഎന്‍ഐയാണ് ഈ വാര്‍ത്താ റിപ്പോര്‍ട്ട് ചെയതത്.

ഇതുവരെ തീ പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈകീട്ടാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. എന്നാൽ അപകടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുവാൻ വൈകി. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകള്‍ കുടുങ്ങികിടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button