CrimeEditors PicksFeaturedIndiaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

യുവതിയെ രാത്രിയിൽ രണ്ട് പുരുഷന്മാര്‍ പിന്തുടരുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ.

യുവതിയെ രാത്രിയിൽ രണ്ട് പുരുഷന്മാര്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശി ല്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ബുലന്ദ്ഷഹറിലെ ഖുര്‍ജ നഗര്‍ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. രണ്ട് പുരുഷന്മാര്‍ ഒരു സ്ത്രീയെ പിന്തുടരുകയും തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുലന്ദ്ഷഹര്‍ ജില്ലയിലെ ജഹാംഗിരാബാദ് പട്ടണത്തിലെ ഖലോര്‍ ഗ്രാമവാസിയാണ് യുവതി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് യുവതിയെ അന്വേഷിച്ച് കണ്ടെത്തുകയും യുവതി പറഞ്ഞ മൂന്ന് പ്രതികള്‍ക്കെ തിരെ കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. സി.സി.ടിവി ദൃശ്യങ്ങള്‍ പ്രകാരം നവംബര്‍ 24ന് രാത്രി 10.59നാണ് സംഭവം. ഒരു സ്ത്രീ വീടിന് നേരെ ഓടുന്നതും വാതിലില്‍ മുട്ടുന്നതും അതില്‍ കാണാം. രണ്ടുപേര്‍ അവളുടെ പുറകില്‍ വന്ന് അവളെ കൊണ്ടുപോകാന്‍ ശ്രമിക്കുകയും അവര്‍ എതിര്‍ക്കുമ്പോള്‍, അവര്‍ അവരെ വലിച്ചിഴക്കുകയും ചെയ്യുകയാണ്.

ജോലി ആവശ്യത്തിനായി ഖുര്‍ജ നഗറിലെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ യുവതിയെ ബന്ധു പീഡിപ്പിച്ചതായും അതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു എന്നുമാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിൽ പിന്നെ ബന്ധുവി ന്റെ കൂട്ടാളികളായ രണ്ട് പേര്‍ യുവതിയെ പിന് തുടർന്ന് പിടികൂടി മര്‍ദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

Back to top button