ബാര്‍ അസോസിയേഷന് ജീവനക്കാരൻ കോടതി മുറിയിൽ മരിച്ച നിലയിൽ
ബാര്‍ അസോസിയേഷന് ജീവനക്കാരനെ കോടതി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദല്‍ഹിയിലെ തീസ് ഹസാരി കോടതി മുറിയിലാണ് ബാര്‍ അസോസിയേഷന് ജീവനക്കാര നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീസ് ഹസാരി കോടതിയുടെ വെസ്റ്റേണ്‍ വിങ് ചേംമ്പറിന് പുറത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
35 കാരനായ മനോജാണ് മരണപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട്. പ്രാഥമിക നിഗമനത്തില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബാര്‍ അസോസിയേഷനിലെ താത്ക്കാലിക ജീവനക്കാരനായ മനോജ് രാത്രി ചേമ്പറില്‍ തന്നെയാണ് താങ്ങി വന്നിരുന്നത്. വ്യാഴാഴ്ച രാവിലെ കോടതിയിലെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.