CrimeEditors PicksLatest NewsLocal NewsMost Popular NewsNational

ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, ജാമ്യാപേക്ഷ കോടതി തള്ളി.

ബംഗളൂരു / ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിനെ തുടർന്ന് അറസ്റ്റിലായ സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇത് രണ്ടാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ചൊവ്വാഴ്ച ബിനീഷിന്‍റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ബിനീഷിന്റെ റിമാന്‍ഡ് നീട്ടും. നിലവിലുള്ള അവസ്ഥയിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്‍റെ തീരുമാനം. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്.
2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറെസ്റ്റിലാവുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

Leave a Reply

Back to top button