CrimeEditors PicksFeaturedHealthIndiaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

അമ്മായിയുടെ വസ്ത്രങ്ങൾ ശരിയാം വണ്ണം അലക്കിയില്ലെന്ന് കുറ്റപ്പെടുത്തി ഒമ്പതു വയസുകാരിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു.

അമ്മായിയുടെ വസ്ത്രങ്ങൾ ശരിയാം വണ്ണം അലക്കിയില്ലെന്ന് കുറ്റപ്പെടുത്തി ഒമ്പതു വയസുകാരിയുടെ ദേഹത്ത് അടുത്ത ബന്ധു തിളച്ചവെള്ളം ഒഴിച്ചു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ട് അയൽവാസികൾ പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അമ്മായിയുടെ വസ്ത്രങ്ങൾ നന്നായി അലക്കിയില്ലെന്ന് ആരോപിച്ചാണ് ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. കഴുത്തിലും നെഞ്ചിലും വലതു തോളിലും ചെവിയിലും പൊള്ളലേറ്റ കുട്ടി ചികിത്സയിൽ കഴിയുകയാണ്.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ബന്ധു സഫിയ ഷെയ്ഖിന് (30) എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്‌ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മായിയുടെ വീട്ടിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകുമ്പോൾ പെൺകുട്ടിയുടെ മേൽനോട്ട ചുമതല മൂത്ത ജ്യേഷ്‌ഠനായിരിക്കുമെന്നും പൊലീസ് പറഞ്ഞു.

Back to top button