CrimedeathEditors PicksFeaturedKeralaLatest NewsMost Popular Newssocial mediaviral newsviral story

ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ….

തൃശൂര്‍/ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയായി രുന്നെന്നു കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് നിര്‍ണായകമായ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. മരണപ്പെട്ട ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ താൻ കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതി സാബു മൊഴി നൽകിയിരുന്നത്.

മദ്യപിച്ച് ബഹളം വെച്ച ജേഷ്ടനെ സാബു കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്ത് വരുന്ന വിവരം. കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലാ യിരുന്നു. മരിച്ചു എന്നു കരുതി അനിയന്‍ സാബു കുഴിച്ചിടുകയായിരുന്നു. ബാബുവിന്റെ തലയിൽ ആഴത്തില്‍ മുറിവും ശ്വാസകോശത്തില്‍ മണ്ണും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ സാബു തുടർന്ന് കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

 

 

Back to top button