BusinessEditors PicksFeaturedFoodLatest NewsLocal NewsMost Popular Newssocial mediaviral newsviral story

തക്കാളി താരം, ഒരു കിലോഗ്രാം തക്കാളിക്ക് ഒരു കിലോ ബിരിയാണി, സാമുവലിന്റെ ഓഫർ വമ്പൻ ഹിറ്റായി.

വില കുതിച്ചുയർന്നതോടെ തക്കാളിക്ക് അടുക്കളയിൽ തക്കാളിക്ക് താരപരിവേഷം. തക്കാളിയുടെ വില വർധനക്കിടെ സേലത്തെ ഒരു ബിരിയാണിക്കട ഒരുക്കുന്ന പുത്തൻ ഓഫർ വൈറലായിരിക്കുകയാണ്. ഒരു കിലോഗ്രാം തക്കാളിയുമായി കടയിൽ വന്നാൽ നിങ്ങൾക്ക് ഒരു കിലോ ബിരിയാണിയുമായി തിരികെ പോകാം എന്നാണ് ഓഫർ. സേലത്തിനടുത്ത് ഉദയർപ്പട്ടി എന്ന് പേരുള്ള ചെറു പഠനത്തിൽ ബിരിയാണിക്കട നടുത്തുന്ന ജി സാമുവേൽ രാജാണ് പുത്തൻ ഓഫറിന്റെ ഉടമ. ഏതായാലും സാമുവലിന്റെ ഓഫർ വമ്പൻ ഹിറ്റായിരിക്കുകയാണ്.

തക്കാളിയും ബിരിയാണിയും തമ്മിൽ ബാർട്ടർ ഡീലാണ് സാമുവേൽ രാജ് ഒരുക്കിയിട്ടുള്ളത്. ഒരു കിലോഗ്രാം തക്കാളിക്ക് ഒരു കിലോ ബിരിയാണി ഓഫർ നൽകുന്നതിനൊപ്പം കച്ചവടം കൂട്ടാനായി ഒരു കിലോ ബിരിയാണി വാങ്ങുന്നവർക്ക് അര കിലോ തക്കാളി സൗജന്യമായി വീട്ടിൽ കൊണ്ടുപോവാം എന്ന മറ്റൊരു പൊടിക്കൈയ്യും സാമുവേൽ നൽകുന്നുണ്ട്.

ബുധനാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ വഴി ഓഫർ പുറത്തറിഞ്ഞതോടെ വ്യാഴം, വെള്ളി ദിവസങ്ങളിലായി നൂറുകണക്കിന് പേരാണ് സാമുവേലിന്റെ ബിരിയാണിക്കട സന്ദർശിച്ചിരിക്കുന്നത്. സാമുവേലിന് നിന്നൊന്നു തിരിയാൻ കഴിയാത്ത പോലെ തുരുതുരാ ഫോൺ വേറെ. എന്നാൽ തക്കാളിയുംകൊണ്ട് ആരും ബാർട്ടർ വില്പനയ്ക്ക് വന്നില്ല എന്നതാണ് മറ്റൊരു രസകരമായ സത്യം. കടയിൽ ആരും തക്കാളി കൊണ്ടുവന്നില്ലെങ്കിലും, സാമുവലിന്റെ ബിരിയാണിക്ക് വമ്പൻ ഡിമാൻഡ് ആയി. കനത്ത മഴയ്ക്കിടയിലും ഉണ്ടാക്കിയ ബിരിയാണികൾ ചൂടപ്പം പോലെ സാമുവേൽ വിൽക്കുകയാണ്.

Back to top button