CovidEditors PicksKeralaLatest NewsLocal NewsMost Popular NewsNational

വളം വെച്ച സർക്കാരിന് പണികൊടുത്തു, വെല്ലുവിളിച്ച് ലാബുകള്‍; ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറക്കില്ല.

തിരുവനന്തപുരം/ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറക്കില്ലെന്ന നിലപാടിലുറച്ച് ലാബുകള്‍. നിലവിലുള്ള നിരക്കില്‍ കുറക്കാന്‍ കഴിയില്ലെന്നാണ് ലാബുകളുടെ നിലപാട്. 1700 രൂപ തന്നെ വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച 500 രൂപ അംഗീകരിക്കാൻ കഴിയില്ലെന്നും ലാബുകള്‍ പറയുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് ആര്‍ ടി പി സി ആര്‍ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ വെള്ളിയാഴ്ച പല ലാബുകളും ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പല ലാബുകളും പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വീണ്ടും പരിശോധന ആരംഭിച്ചപ്പോഴാണ് സര്‍ക്കാറിന്റെ നിരക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും 1700 രൂപ തന്നെ വേണമെന്നും ലാബുകള്‍ നിലപാടെടുത്തത്.

കൊവിഡ് ചികിത്സാ ചെലവിലെ വര്‍ധനവിനെതിരെ കോടതിയും പരാമര്‍ശം നടത്തിയിരുന്നു. രോഗം ഭേദമായാലും ചികിത്സാ ചെലവ് വര്‍ധനവിലൂടെ ഉണ്ടാകുന്ന ദുരിതം തീരാത്ത സാഹചര്യമാണ് കേരളത്തിലെന്നായിരുന്നു കോടതി പരാമർശിച്ചത്. അതേസമയം സംസ്ഥാനത്തെ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകള്‍ക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സര്‍ക്കാരായിരുന്നു. ബി ജെ പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതു കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ആര്‍ ടി പി സി ആര്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്.

എന്നാല്‍ കുറച്ച നിരക്ക് നിലവില്‍ വന്നിട്ടും ലാബുകള്‍ ആദ്യത്തെ നിരക്കില്‍ തന്നെ ടെസ്റ്റ് നടത്താനുള്ള ധാര്‍ഷ്ട്യം കാണിക്കുകയാണ്. നിരക്ക് കുറയ്ക്കാത്ത ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മുതലാളിമാരുടെ ഇംഗിതത്തിന് വഴങ്ങുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറണം. ഇല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ നടത്താന്‍ ബി ജെ പി നിര്‍ബന്ധിതമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Back to top button