മുഖ്യമന്ത്രി പിണറായി വിജയൻറെ കൗണ്ട്ഡൗൺ തുടങ്ങി – പി സി ജോർജ്.
കൊച്ചി/ മുഖ്യമന്ത്രി പിണറായി വിജയൻറെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞുവെന്ന് മുൻ എം എൽ എ പി സി ജോർജ്. സ്റ്റാലിനെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനോഭാവം. മുഖ്യമന്ത്രിയെ എതിർത്തു പറയുന്നവരെ തീർത്തു കളയുന്ന രീതിയാണ് ഉള്ളത്. ഇത് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കുളള പോക്കാണ്. തന്നോടുള്ള ശത്രുതയ്ക്ക് കാരണം സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണ് – പി സി ജോർജ് പറഞ്ഞു.
വി എസുമായുള്ള എന്റെ അടുപ്പം മുഖ്യമന്ത്രിക്ക് മറ്റൊരു കാരണമാണ്. യഥാർത്ഥ ഇടതുപക്ഷം വി എസ് ആണെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. ബി ജെ പി സ്ഥാനാർഥിക്ക് വേണ്ടി തൃക്കാക്കരയിൽ എത്തിയയാണ് പി സി ജോർജ്. അറസ്റ്റ് ചെയ്തത നടപടി മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. തിരുവനന്തപുരത്തും വെണ്ണലയിലും താൻ പ്രസംഗിച്ചത് സാമൂഹിക തിന്മകളെ കുറിച്ചായിരുന്നു. എന്നെ വളച്ചിട്ട് പിടിച്ചു എന്നാണ് പിണറായി വിജയന് പറഞ്ഞത്. എന്നാൽ, എന്നെ അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല. അയാള്‍ക്ക് അതിന് കഴിയില്ല. അക്കാര്യം ഞാന്‍ വെല്ലുവിളിക്കുന്നു എന്നും പി സി വ്യക്തമാക്കി.
‘എന്ന് മുതല്‍ പിണറായി വിജയന് എന്നെ കുടുക്കാന്‍ ഇറങ്ങിയോ അന്ന് മുതല്‍ അദ്ദേഹത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. അത് പിണറായി വിജയന്റെ അന്ത്യത്തിലേക്ക് എത്തുമെന്നതില്‍ സംശയമില്ല. വളരെ സ്നേഹമുള്ളയാളാണ് പിണറായി. ഞാനുമായി നല്ല ബന്ധത്തില്‍ തന്നെയാ. പക്ഷെ സ്റ്റാലിനാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. സ്റ്റാലിന് മരിച്ചപ്പോള്‍ അത്റിപ്പോര്ട്ട് ചെയ്യാന്‍ ഒരു ഡോക്ടറും തയ്യാറായില്ല. പേടിയായിരുന്നു. അത് പോലെയാണ് പിണറിയായും. എതിര്‍ക്കുന്നവരെ തീര്‍ക്കും.
പാവപ്പെട്ട പി സി ജോര്‍ജ് കുറേ സത്യങ്ങള്‍ പറയുന്നുവെന്നതാണ് എന്നോടുള്ള പിണറായിയുടെ ശത്രുത. നേരത്തെ ഞാന്‍ വി എസിന്റെ ആള് ആളാണെന്നതായിരുന്നു പ്രശ്നം. അത് സത്യം തന്നെയാ. ഞാന്‍ വിഎസിന്റെ ആളാ. കാരണം വി എസാണ് ഇടതുപക്ഷം. ആ മനുഷ്യന് വീണതിന് ശേഷം സ്റ്റാലിനിസവും പിണറായിസവും വന്നു. കമ്മ്യൂണിസം ഇല്ല. വിഎസിന്റെ ആളാണെന്നതില്‍ അഭിമാനമേയുള്ളൂ. അഭിമന്യൂവിനെ വെട്ടികൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പി സി ജോര്‍ജ്ജ് വര്‍ഗീയ വാദിയാണെന്ന് പിണറായി വിജയന് പറയുന്നത്. സാമൂഹിക തിന്മകളെ ചൂണ്ടികാണിക്കുകയാണ് ചെയ്തത്. രണ്ട് പ്രസംഗത്തിലും ചൂണ്ടികാണിക്കാന്‍ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്.’