കറുപ്പിനോട് മുഖ്യമന്ത്രിക്കും പോലീസിനും ഭയം, കോഴിക്കോടും വിലക്ക്.
തലങ്ങും വിലങ്ങും പോലീസ്,എവിടെനോക്കിയാലും പോലീസ് അക്ഷരാർത്ഥത്തിൽ മുഖ്യനെന്തിനു ജനത്തെ ഇത്രകണ്ട് ഭയക്കുന്നതെന്നാണ് എവിടെയും ഉയരുന്ന ചോദ്യം.
കോഴിക്കോട്/ കറുപ്പ് വസ്ത്രങ്ങളെയും കറുത്ത മാസ്‌കിനെയും മുഖ്യമന്ത്രിക്കും പോലീസിനും വല്ലാത്ത ഭയം. കറുപ്പെന്ന നിറം കാണുന്നത് തന്നെ മുഖ്യമന്ത്രിക്കും പോലീസിനും അലർജിയാണെന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലാണ് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ തുടരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി പരിപാടിൽ കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് വിശ്വാസികള്‍ക്ക് രൂപതയുടെ നിര്‍ദേശം. ഇക്കാര്യത്തിൽ പോലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്. തലങ്ങും വിലങ്ങും പോലീസ്,എവിടെനോക്കിയാലും പോലീസ് അക്ഷരാർത്ഥത്തിൽ മുഖ്യനെന്തിനു ജനത്തെ ഇത്രകണ്ട് ഭയക്കുന്നതെന്നാണ് എവിടെയും ഉയരുന്ന ചോദ്യം.
നിയന്ത്രണം നടപ്പാക്കാന്‍ നിര്‍ദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നുമാണ് കോഴിക്കോട് രൂപത പറയുന്നത്. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഭാ വിശ്വാസികള്‍ക്ക് മുന്‍കരുതല്‍ എന്ന നിലയിൽ കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാ യിരുന്നു. കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളില്‍നിന്ന് വിശ്വാസികള്‍ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതര്‍ നിര്‍ദേശം നല്‍ക്കുകയായിരുന്നു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാര്‍ വന്നേക്കുമെന്ന ആശങ്കയുടെ സാഹചര്യത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കത്തില്‍ ഭാഗമാകേണ്ടതില്ല എന്നതുകൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് രൂപതാ അധികൃതര്‍ ഇക്കാര്യത്തെ പറ്റി പറയുന്നത്.
സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏര്‍പ്പെടുത്തിയ തായി റിപ്പോര്‍ട്ടുകളുണ്ട്. തുടർന്നാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതര്‍ തന്നെ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പകരം മഞ്ഞ മാസ്‌ക് നല്‍കി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഞായറാഴ്ചയും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ വെറും വാശിയോടെയും നടന്നു വരികയുമാണ്.
പന്തീരാങ്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്പിമാരുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറത്തെ രണ്ട് പരിപാടികള്‍ക്കും ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. 700 ലേറെ പോലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. 500 ലേറെ പോലീസുകാരെയാണ് കോഴിക്കോട് വിന്യസിച്ചിരിക്കുന്നത്. വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്‌ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതി കോഴിക്കോട്ടും ഏർപ്പെടുത്തുന്നുണ്ട്. 11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും. രാമനാട്ടുകര മുതല്‍ മാഹി വരെ പോലീസിനെ വിന്യസിക്കും. ഉച്ച മുതല്‍ വേദികളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.
കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുവാദമുള്ളൂ. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് കറുത്ത് മാസ്‌ക് ധരിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മാധ്യമപ്രവര്‍ത്ത കരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിവരുകയാണ്.