Editors PicksFeaturedIndiaKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story

പിണറായിയുടെ പാളയത്തിൽ ആശങ്ക, മിന്നൽ വേഗത്തിൽ പ്രതിരോധമതിൽ കെട്ടി

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് 164 ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് രഹസ്യമൊഴി നല്‍കിയ വിവരങ്ങൾ പുറത്ത് വന്നതോടെ വെട്ടിലായ സംസ്ഥാന സർക്കാർ, സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് എന്തിനെയും നേരിടാൻ മിന്നൽ വേഗത്തിൽ കനത്ത പ്രതിരോധമതിൽ കെട്ടി. സ്വപ്നയുടെ വെളിപ്പെടുത്തൽ പിണറായിയുടെ പാളയത്തിലും സി പി എം നേതൃത്വത്തിലും ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കിയ പിറകെ വിജലൻസി നെയും പൊലീസിനെയും ജൂഡീഷ്യൽ കമ്മീഷനെയും ഉപയോഗിച്ചാണ് സർക്കാർ തങ്ങളുടെ സുരക്ഷക്കായി പ്രതിരോധമതിൽ കെട്ടിയത്.

ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി സർക്കാർ നീട്ടി. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്ന തിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. സ്വർണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെ ഏറെ ചർച്ചകൾക്കിടയാക്കി കൊണ്ട് സംസ്ഥാന സർക്കാർ ജുഡിഷ്യൽ കമ്മീഷനെ വെക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലും വരുന്നതിനിടെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി നീട്ടിയതെന്നതാന് ശ്രദ്ധേയം.

സ്വപ്നയുടെ വാർത്താ സമ്മേളനത്തിന് പിറകെ രാവിലെ നാടകീയമായി സരിത്തിനെ വിജിലൻസ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ താമസ സ്ഥലത്തെത്തി കൂട്ടികൊണ്ടുപോവുകയും സംഭവം വിവാദമായതോടെ വിട്ടയക്കുകയുമായിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും തുടക്കത്തിൽ സർക്കാർ കളത്തിൽ ഇറക്കിയത് വിജിലൻസിനെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വന്നത് മുതൽ ഇപ്പോഴാവട്ടെ ഗൂഡാലോചന വാദം ഉന്നയിച്ചാണ് സിപിഎം പ്രതിരോധ മതിൽ കെട്ടിയിരിക്കുന്നത്.

പിസിജോർജ്ജും ബിജെപിയും ചേർന്നുള്ള ഗൂഡാലോചന എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്ത ലിനെ സി പി എം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ആരോപണം നേരിട്ട മുൻമന്ത്രി കെടി ജലീൽ കൻറോൺമെൻറ് പൊലീസിൽ പരാതി നൽകിയതും സ്വപ്നക്കും പി സി ജോർജിനുമെതിരെ കേസെടുത്തതുമൊക്കെ ഒരു മുഴം മുൻപേയുള്ള കയർകൊണ്ടുള്ള എറിയൽ എന്ന് വേണം പറയാൻ. മുഖ്യമന്ത്രിയും ഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന പിറകെ ജലീലിന്റെ പരാതി സ്റ്റേഷനിൽ എത്തുകയായിരുന്നു.

Back to top button