CrimedeathEditors PicksFeaturedIndiaLatest NewsNational
മകളുടെ ആത്മഹത്യ താങ്ങാനായില്ല, പിതാവ് ഹൃദയംപൊട്ടി മരിച്ചു
തുടർ വിദ്യാഭ്യാസ കാര്യത്തിൽ അച്ഛനും, മകളും തമ്മിലുള്ള തർക്കത്തിന് ശേഷം മകൾ ആത്മഹത്യ ചെയ്തതറിഞ്ഞു പിതാവ് ഹൃദയം പൊട്ടി മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മല്ലവള്ളി താലൂക്കിലാണ് മകളുടെ മരണ വിവരം അറിഞ്ഞ് പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്.
തുടര്‍പഠനത്തിന് കോളെജില്‍ പോകുന്നതുമായി ബന്ധപ്പെട്ട് ബന്ദവ്യയും പിതാവ് രാജുവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് മുറിയിലേക്ക് പോയ ബന്ദവ്യയെ അടുത്ത ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ വിവരം അറിഞ്ഞതോടെയാണ് പിതാവ് രാജു പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മലവള്ളി പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.