Editors PicksFeaturedIndiaLatest NewsLaw/CourtLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

ഒമ്പത് വര്‍ഷം മുമ്പ് സഹോദരിക്ക് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി പെറ്റമ്മ, പോറ്റമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി…

ചെന്നൈ/ ഒമ്പത് വര്‍ഷം മുമ്പ് സഹോദരിക്ക് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി പെറ്റമ്മ. പക്ഷെ അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി നിരാകരിച്ചു. കുട്ടിയെ വേണമെന്ന് പെറ്റമ്മയും പോറ്റമ്മയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് പോറ്റമ്മക്കനുകൂലമായി കോടതിയുടെ തീരുമാനം ഉണ്ടായത്.

സേലം അമ്മപേട്ടയിലെ ശിവകുമാര്‍ ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി സത്യയ്ക്ക് ദത്തുനല്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളുണ്ടാകാതിരുന്നതിനാലാണ് തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കാന്‍ ശിവകുമാറും ശരണ്യയും തീരുമാനിക്കുന്നത്.

2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചതോടെ മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകളെ നല്‍കാന്‍ സത്യ തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമായി. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇതോടെയാണ് ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിക്കുന്നത്.

കേസ് കോടതിയിലെത്തുമ്പോൾ കുട്ടിയുടെ അഭിപ്രായം കോടതി ആരാഞ്ഞു. പോറ്റമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് പോറ്റമ്മക്കൊപ്പം വിട്ട കുട്ടിയെ പെറ്റമ്മക്ക് ആഴ്ചയിലൊരിക്കല്‍ കാണാമെന്നും കോടതി ഉത്തരവിട്ടു. കുട്ടിയെ പോറ്റമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിടുന്നത്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ പെറ്റമ്മയെ അനുവദിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Back to top button