CoviddeathEditors PicksHealthMost Popular NewsNationalWorld

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.63 കോടി കവിഞ്ഞു.

ന്യൂയോർക്ക്/ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.63 കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തെ ആകെ മരണം 40,025,670 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 17 കോടി കടന്നു.

ബ്രസീലാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും മുന്നിൽ. രാജ്യത്ത് അരലക്ഷത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,733 പേർ മരണപെട്ടു. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എൺപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 34,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാലരലക്ഷം പിന്നിട്ടു. നിലവിൽ 4.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തരായി.

Back to top button