CrimedeathEditors PicksFeaturedIndiaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

സഹപ്രവർത്തകർ തമാശക്ക് മലദ്വാരത്തിൽ പൈപ്പ് കുത്തിത്തിരുകി വായു കടത്തിവിട്ടു, നരകയാതന തിന്ന് യുവാവ് മരണത്തിന് കീഴടങ്ങി.

സഹപ്രവർത്തകരുടെ തമാശ കളി കാര്യമായതോടെ പത്ത് ദിവസം ആശുപത്രി കിടക്കയിൽ നരകയാതന തിന്ന യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. സഹപ്രവർത്തകർ മലദ്വാരത്തിൽ പൈപ്പ് കുത്തിത്തിരുകി വായു കടത്തിവിട്ടതിനെ തുടർന്ന് അത്യാഹിത നിലയിൽ ആശുപത്രിയിൽ കിടന്ന യുവാവാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്.

പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലെ നോർത്ത് ബ്രൂക്ക് ജൂട്ട് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരണപ്പെട്ടത്. നവംബർ പതിനാറിനാണ് സഹപ്രവർത്തകർ ചേർന്ന് റഹ്മത്തലിയെ പിടിച്ചുവെച്ച് മലദ്വാരത്തിൽ പൈപ്പ് കുത്തി വായു കടത്തുകയായിരുന്നു.

സംഭവ ദിവസം രാത്രി ഷിഫ്റ്റിൽ റഹ്മത്ത് അലി ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകർ ‘തമാശ’യ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് പറയുന്നത്. എതിർക്കാൻ ശ്രമിച്ച റഹ്മത്ത് അലിയെ സഹപ്രവർത്തകർ ചേർന്ന് ബലമായി പിടിച്ചുവെച്ചായിരുന്നു കൃത്യം നിർവഹിച്ചത്.

മലദ്വാരത്തിലൂടെ വായു കയറ്റിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ റഹ്മത്ത് അലിയെ ആദ്യം അടുത്തുള്ള ഹൂഗ്ലിയിലുള്ള ചുഞ്ചുറ ഇമാംബര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാ യിരുന്നു. അവിടെ നിന്ന് ആരോഗ്യനില മോശമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയി ലേക്ക് മാറ്റി. പത്ത് ദിവസം ആശുപത്രിയിൽ ചികിത്സയിൽ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായു സമ്മർദ്ദത്തെ തുടർന്ന് റഹ്മത്ത് അലിയുടെ കരൾ പൂർണമായും തകർന്നതായി ഡോക്ടർമാർ പറഞ്ഞു.

Back to top button