CrimeEditors PicksFeaturedHealthKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

വീട്ടിൽ സൂക്ഷിച്ചു വെച്ചിരുന്ന മദ്യ കുപ്പി കണ്ടില്ല, ഭാര്യക്ക് ഭർത്താവിന്റെ ക്രൂരമായ മർദ്ദനം, തല ഭിത്തിയിൽ പിടിച്ചിടിച്ചു, നിലത്തുവീണ ഭാര്യയെ നിലത്തിട്ടു ചവിട്ടി.

കൊട്ടാരക്കര/ വീട്ടിൽ ഭർത്താവ് സൂക്ഷിച്ചു വെച്ചിരുന്ന മദ്യ കുപ്പി കാണാതായതിനെ തുടർന്ന് ഭാര്യക്ക് ഭർത്താവിന്റെ ക്രൂരമായ മർദ്ദനം. മദ്യക്കുപ്പി കാണാതായതോടെ ഭർത്താവ് അതി ക്രൂരനായി മാറുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ബിജു നായരാണ് ഭാര്യ ഗീതയെ ക്രൂരമായി മർദ്ദിച്ചത്.

ബാങ്ക് ഉദ്യോഗസ്ഥനായ ബിജു നായരാണ് ഭാര്യ ഗീതയെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജു സ്ഥിരമായി ഗീതയെ മദ്യപിച്ചാലുടൻ മർദ്ദിച്ചു വരാറുണ്ട്. ഗീത പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മദ്യകുപ്പി കാണാത്തതിനെ തുടർന്ന് ഗീതയുടെ തല ബിജു ഭിത്തിയിൽ പിടിച്ചിടിച്ചു. പിന്നെ നിലത്തുവീണ ഗീതയെ നിലത്തിട്ടു ചവിട്ടി. വെട്ടാനായി വെട്ടുകത്തിയെടുത്തതോടെ രക്ഷപെട്ടോടിയ ഗീത സ്ഥലം കൗൺസലർ പവിജയുടെ വീട്ടിൽ നിലവിളിച്ചു കൊണ്ട് അഭയം തേടുകയായിരുന്നു. സംഭവം പൊലീസിൽ അറിയിച്ചെങ്കിലും പരിക്കേ‌റ്റ ഗീതയെ പൊലീസ് ആശുപത്രിയിലെത്തിച്ചില്ലെന്നു ആക്ഷേപമുണ്ട്. ബിജുവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button