CrimeEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

മകൻ സ്‌കൂളിൽ പഠിക്കാൻ പോയ സമയത്ത് മരുമകളെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു.

മകൻ സ്‌കൂളിൽ പഠിക്കാൻ പോയ സമയത്ത് മരുമകളെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു. മദ്ധ്യപ്രദേശിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മകൻ സ്‌കൂളിൽ പോയ സമയത്ത് മരുമകളെ ഭർതൃപിതാവ് ബലാത്സംഗം ചെയ്ത സംഭവത്തിൽ മരുമകളുടെ പരാതിയിൽ പൊലീസ് പ്ലസ്ടു വിദ്യാർത്ഥിയുടെ പിതാവിനെതിരെ കേസെടുത്തിരിക്കുകയാണ്. മദ്ധ്യപ്രദേശിലെ ഗുണ പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.

പ്ലസ്ടു വിദ്യാർത്ഥിയായ ഇരുപത്തിരണ്ട് കാരൻ ഇരുപത്തൊന്ന് കാരിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷവും സ്‌കൂളിൽ പഠനം തുടർന്ന യുവാവിന് പിതാവ് തന്റെ ഭാര്യയെ ലൈംഗീകമായി ആക്രമിക്കുമെന്ന് കരുതിയില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവ് സ്‌കൂളിൽ പോയ സമയത്ത് തന്നെ ബലാത്സംഗം ചെയ്തുവെന്നും, വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

രാജസ്ഥാൻ സ്വദേശിയാണ് യുവതി. ഭാര്യയ്‌ക്കൊപ്പം പിതാവിനെതിരെ പരാതി നൽകാൻ യുവാവും എത്തിയിരുന്നു. കുടുംബത്തിലെ മറ്റ് സ്ത്രീകളെയും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ യുവതിയുടേത് കള്ളപരാതിയാണെന്നും, കുടുംബത്തിലെ സ്വത്ത് തർക്കമാണ് പരാതിക്ക് കരണമെന്നുമാണ് ഭർതൃപിതാവിന്റെ മൊഴി.

Back to top button