CrimeEditors PicksFeaturedIndiaLatest NewsNationalRelationship

പിതാവിനെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി

കാഞ്ചീപുരം/ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരം മംഗഡുവിലാണ് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്നതിന്റെ പേരില്‍ മകന്‍ അമ്മയെ കഴുത്തിനും മുഖത്തും കുത്തി പരുക്കേല്‍പ്പിച്ചത്. നേരത്തെ പിതാവിനെ തലക്കടിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മണി അരശ് (25) ആണ് ആക്രമണം നടത്തിയത്.

കഞ്ചാവിന് അടിമയാണ് മണി അരശ്. ഇയാള്‍ മദ്യപിക്കാൻ പണമാവശ്യപ്പെട്ട് വീട്ടില്‍ കലഹമുണ്ടാക്കുക പതിവായിരുന്നു. അന്‍പതുകാരിയായ അമ്മയോട് മണി അരശ് പണം ആവശ്യപ്പെട്ടു. കയ്യില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി കത്തിയെടുത്ത് മുഖത്തും കഴുത്തിനും കുത്തുകയായിരുന്നു.

നിലവിളി കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ എത്തിയതോടെ മണി അരശ് സ്ഥലം വിട്ടു. 2017ലായിരുന്നു ഇയാള്‍ പിതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നത്.

Back to top button