CrimeEditors PicksFeaturedHealthKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

സ്ത്രീധനം ആവശ്യപ്പെട്ട് കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ച് തകർത്തു.

കൊല്ലം/ കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം. സ്ത്രീധനം ആവശ്യപ്പെട്ട് കൊല്ലത്ത് മര്‍ദ്ദിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ച് തകർത്തു. കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുമ്മൂടിന് സമീപം കുന്നുവിള തെക്കതിൽ വീട്ടിൽ രതീഷ് (41) ആണ് പിടിയിലായത്.

സ്ത്രീധനം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ഭാര്യ രഞ്ജിനിയെ രതീഷ് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചു വരുകയായിരുന്നു. തുടർന്ന് കുരീപ്പുഴയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം മങ്ങാട് ചാത്തിനാംകുളത്ത് താമസിക്കാനെത്തിയപ്പോളും രതീഷ് ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം രതീഷ് ഭാര്യയെ മൂക്കിൽ ഇടിച്ച് മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് ഭാര്യ രഞ്ജിനി ഇയാൾക്കെതിരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.

Back to top button