Editors PicksIndiaKeralaLatest NewsLocal NewsMost Popular NewsNationalOpinion

ഹൂതി ആക്രമണത്തിൽ ക്രൂഡ്‌വില പൊള്ളുന്നു, ഇന്ധനവില വീണ്ടും ഉയർന്നാൽ ഇന്ത്യ എന്ത് ചെയ്യും.

കൊച്ചി/ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരിലൊരാളായ സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ നടത്തി വരുന്ന ആക്രമണം എണ്ണ വില വീണ്ടും ഉയരാൻ കാരണമാകുമെന്ന ആശങ്ക ഉണ്ടാക്കുകയാണ്. ഹൂതികളുടെ ആക്രമണം രാജ്യത്തെ പെട്രോൾ, ഡീസൽ വില ഇനിയും കൂടുവാൻ കാരണമാകുമോ എന്നാണ് ആശങ്ക. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിച്ചതാണ് ഇതിനു സഹായകമായത്. എന്നാൽ 20 മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ ഈ ആക്രമണം കാരണമായിരിക്കുകയാണ്. ആക്രമണം മൂലമുള്ള സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയിരിക്കുന്നത്.

ക്രൂഡ് വില ബാരലിന് 71 ഡോളറിൽ വരെയാണ് എത്തിയിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ എണ്ണ ഉൽപാദനം കൂട്ടാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുറഞ്ഞവിലയ്ക്കു വാങ്ങിയ എണ്ണ ഉപയോഗിച്ചു, വില കൂടിയതിന്റെ ഭാരം ജനങ്ങളിൽ രാജ്യം ഏൽപിക്കാതിരുന്നാൽ മാത്രമേ ഇനിയും വില വർധിക്കാതിരിക്കുന്നത് പിടിച്ചു നിർത്താനാവൂ. തിരഞ്ഞെടുപ്പു കാലത്ത് വില കൂട്ടാതിരിക്കുന്നതിനായി രാഷ്ട്രീയതന്ത്രം കേന്ദ്ര സർക്കാർ സ്വീകരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

സൗദിയുടെ എണ്ണ സംഭരണ കേന്ദ്രത്തിനും അരാംകോ ജീവനക്കാരുടെ താമസകേന്ദ്രങ്ങൾക്കും നേരെയായിരുന്നു ഹൂതി വിമതരുടെ ആക്രമണം ഉണ്ടായത്. ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കടലിൽനിന്നു വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുൻപാണു സഖ്യസേന തകർക്കുന്നത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, സംഭരണകേന്ദ്രത്തിന്റെ അടുത്ത് നടന്ന ആക്രമണ ശ്രമമാണ് രാജ്യാന്തര വിപണിയിൽ വില ക്രൂഡ് വില ബാരലിന് 70 ഡോളറിലെത്തിച്ചിരിക്കുന്നത്.

Leave a Reply

Back to top button