CrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

കോഴിക്കോട് നാടിനെ നടുക്കുന്ന ക്രൂരത, ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി പിച്ചി ചീന്തി.

പ്രണയം നടിച്ച് പീഡിപ്പിച്ച സുഹൃത്ത് തന്റെ മൂന്നു സുഹൃത്തുക്കൾക്ക് കൂടി ശാരീരികമായി ആസ്വദിക്കാൻ സമ്മാനിച്ച കൊടും ക്രൂരത.

കോഴിക്കോട്/ കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സുഹൃത്ത് ലഹരി നൽകി സുഹൃത്തുക്കൾക്ക് കൂട്ടബലാത്സംഗത്തിനു നൽകി. പ്രണയം നടിച്ച് പീഡിപ്പിച്ച സുഹൃത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്ക് മരുന്ന് കലർത്തി നൽകി തന്റെ മൂന്നു സുഹൃത്തുക്കൾക്ക് കൂടി ശാരീരികമായി ആസ്വദിക്കാൻ സമ്മാനിക്കുക യായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരുകയാണ്.

കായക്കൊടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്ത് സുഹൃത്തുക്കൾ കൂടി പീഡിപ്പിക്കാൻ നൽകി പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സുഹൃത്തിന്റെ ലക്ഷ്യം. ഇവരുടെ അറസ്റ്റ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിനു ശേഷം സംഭവം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നു വരുന്നത്.

ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാക്കുകയാ യിരുന്നു. കോഴിക്കോട്ട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഉടൻ കേസെടുത്തു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Back to top button