CrimedeathEditors PicksFeaturedLatest NewsMost Popular NewsNationalRelationshipsocial mediaviral newsviral story

വിവാഹിതയായ യുവതിയുമായി പ്രണയ ബന്ധം, ദലിത്​ യുവാവിനെ തല്ലിക്കൊന്നു.

ജയ്​പൂർ / വിവാഹിതയായ യുവതിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ ദലിത്​ യുവാവിനെ തല്ലിക്കൊന്നു. പ്രേംപുര സ്വദേശിയായ ജഗദീഷ്​ മേഗ്​വാളാണ്​ മരിച്ചത്​. വിവാഹിതയുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച്​ ജഗദീഷിനെ യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് അടിച്ചുകൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ഹനുമാൻഗഡിൽ നടന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത കുട്ടിയേയും പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വടികൊണ്ട്​ ക്രൂരമായി മർദിച്ച്​ ​കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ മൃതദേഹം വീടിന്​ മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ തന്നെയാണ്​ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ആറോളം പേർ ചേർന്ന്​ ജഗദീഷിനെ വടി ഉപയോഗിച്ച്​ അടിക്കുകയും മർദിക്കുന്നതുമായിരുന്നു ​ വിഡിയോ ദൃശ്യങ്ങൾ. അയൽവാസിയുടെ ഭാര്യയുമായി പ്രണയബന്ധമുണ്ടെന്ന്​ ആരോപിച്ചാണ്​ കൊലപാതകമെന്ന്​ എ.ഡി.ജി.പി രവി പ്രകാശ്​ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കുടുംബ​വഴക്കിനെ തുടർന്ന്​ ഭർത്താവുമായി വഴക്കിട്ട്​ വാടകവീട്ടിൽ താമസിക്കുകയാ യിരുന്നു യുവതിയെ കാണാനായി ജഗദീഷ് സൂരത്​ഗഡിലെ വാടകവീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞെത്തിയ ഭർത്താവും സുഹൃത്തുക്കളും ജഗദീഷിനെ സൂരത്​ഗഡിൽനിന്ന്​ തട്ടിക്കൊണ്ടുപോകുകയും ഫാം ഹൗസിലെത്തിച്ച്​ മർദിക്കുകയുമായിരുന്നു. സംഭവത്തിന്​ മൂന്നുദിവസത്തിന്​ ശേഷം ജില്ല കലക്​ടർ യുവാവിന്‍റെ കുടുംബത്തെ സന്ദർശിക്കുകയും 4,12,000 രൂപ ധനസഹായം നൽകുകയും ചെയ്​തു. ദലിത്​ യുവാവിന്‍റെ കൊലപാതകത്തിൽ രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാറിനെതിരെ ബി.ജെ.പിയും ബി.എസ്​.പിയും രംഗത്തെത്തുകയുണ്ടായി.

Back to top button